Obituary
മുഹമ്മദ് ഹാജി വളാഞ്ചേരി: കഞ്ഞിപ്പുര ചെങ്ങണകാട്ടിൽ മുഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഖാദർ, സൈനു, ഖദീജ. മരുമക്കൾ: ഇബ്രാഹീംകുട്ടി, മൊയ്തീൻകുട്ടി, റംല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.30ന് കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചിറ്റൂർ: വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. ഗോപാലപുരത്തെ സ്വകാര്യ മെത്ത കമ്പനി ജോലിക്കാരായ ബിഹാർ സ്വദേശികളായ ജിതേന്ദ്രൻ-മാലാദേവീ ദമ്പതികളുടെ മകൾ സോനയാണ് (ഒന്നര) മരിച്ചത്. എട്ട് മാസമായി ഇവർ ഗോപാലപുരത്താണ് താമസം. വയറിളക്കത്തെ തുടർന്ന് വ്യാഴാഴ്ച കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും വെള്ളിയാഴ്ച ചിറ്റൂർ ഗവ. ആശുപത്രിയിലും തുടർന്ന് ചിറ്റൂരിൽ നിന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ നിർദേശിക്കുകയുമായിരുന്നു. ശനിയാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് പുലർച്ചെ മൂന്നു മണിയോടെ മരിച്ചത്.
Guruvayoor Abdu78 അബ്ദു ഗുരുവായൂർ: ഗുരുവായൂര്‍ ചൊവ്വലൂർപടി കറപ്പംവീട്ടില്‍ മാമതുവിൻെറ മകൻ അബ്ദു (78) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കള്‍ - ആസിഫ് (റാസല്‍ ഖൈമ), ഷൈന, പരേതനായ ദാനിഫ്. മരുമക്കൾ: ഷമീജ, കുഞ്ഞുമോന്.
മുക്കം: റിട്ട. അധ്യാപകൻ പന്നിക്കോട് മുതുപ്പറമ്പ് കുന്നത്ത് (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നജ്മുന്നീസ, ജുനൈദ്, നൗഷിദ, നാഫില, അസ്ലാബാനു. മരുമക്കൾ: ജാഫർ, നസീബ്, അഫ്സൽ, നവാസ് ഷരീഫ്, ആമിന ഷൈമ.
അഗളി: കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിൽ ആദിവാസി ഊരുമൂപ്പൻ കൊല്ലപ്പെട്ടു. വണ്ണാന്തുറ ഊരുമൂപ്പനായ ചിന്നനെഞ്ചനാണ് (70) മരിച്ചത്. ഊരിനോട് ചേർന്നുള്ള വനത്തിൽ ആടുകളെ മേക്കാൻ ശനിയാഴ്ച പോയതായിരുന്നു. വൈകുന്നേരത്തോടെ ആടുകൾ ഊരിലേക്ക് മടങ്ങിയെത്തിയെങ്കിലും ചിന്നനെഞ്ചനെ കാണാതായി. ഞായറാഴ്ച പുലർച്ച വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് നെഞ്ചൻെറ മൃതദേഹം ആനയുടെ ആക്രമണമേറ്റ നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത കുറ്റിക്കാട്ടിൽ ആന പിന്മാറാതെ നിലയുറപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. pd2 chinnanenchan 70 ചിന്നനെഞ്ചൻ
നരിക്കുനി: പരേതനായ മേലേതളപ്പറ്റ ഗോപാലൻ നായരുടെ ഭാര്യ കണ്ടംകുളങ്ങര കാർത്യായനിയമ്മ (93) നിര്യാതയായി. മക്കൾ: ഭാനുമതി അമ്മ, അംബുജാക്ഷി, ബാബുരാജ്, ഷൈലജ. മരുമക്കൾ: പരേതനായ കേശവൻ നായർ, വിജയൻ നായർ, ഷീജ. സഹോദരങ്ങൾ: പത്മനാഭൻ നായർ, പാർവതി അമ്മ, കേശവൻ നായർ, കരുണാകരൻ നായർ, പരേതരായ ഗോപാലൻ നായർ, മീനാക്ഷിഅമ്മ, ദാക്ഷായണി അമ്മ, രാമൻ നായർ. സഞ്ചയനം വ്യാഴാഴ്ച.
കോയ മൊയ്തീൻ കിണാശ്ശേരി: വലിയങ്ങാടിയിലെ മുൻ അട്ടിമറി തൊഴിലാളിയും (എസ്.ടി.യു) കിണാശ്ശേരി ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറും മാനന്ത്രാവിൽ തഖ്വ മസ്ജിദ് മുൻ പ്രസിഡൻറും റഫീഖുൽ ഇസ്ലാം സഭ അംഗവുമായ മാപ്പിളവീട്ടിൽ കോയ മൊയ്തീൻ (77) കീഴേടത്ത് പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സക്കീർ (ഭാരത് ഗ്യാസ്), സമീർ, നജ്മുദ്ദീൻ (ഇരുവരും വലിയങ്ങാടി), ഫൈസൽ, സ്വാലിഹ്, ഫൗസിയ. മരുമക്കൾ: റംല ജംഷീന, ഫാസില, മാജിത, ഹസ്ന. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, സൈനബി, ആയിശബി, ഖദീജ, പരേതരായ മമ്മദ്കോയ, പാത്തൈ. ആമിന പൊക്കുന്ന്: കളരിക്കണ്ടി മീത്തൽപറമ്പ് പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ എൻ.വി. ആമിന (76) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, ഷമീമ, ഇമ്പിച്ചിക്കോയ, സൗദ, സറീന. മരുമക്കൾ: അബ്ദുറഹിമാൻ, താഹിർ, ഇംത്യാസ് ഖാൻ, പരേതനായ ഇസ്മയിൽ, ഖമറുന്നിസ. ആമിന വെങ്ങളം: പാടത്തൊടി കുഞ്ഞവറാൻെറ ഭാര്യ ആമിന ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: ഉസ്സൻ, അബ്ദുറഷീദ്, റഹീം ഉമ്മർകോയ, ആയിശാബി (എല്ലാവരും ബഹ്ൈറൻ), നൗഷാദ്, സുഹറ, ഷഹർ ബാനു, സെലീന, ഹസ്റത്ത്.
പടം. tcd_chr2 ഗോപി ചെമ്പുക്കാവ്: കൂത്തുപറമ്പിൽ നിര്യാതനായി: ഭാര്യ: ജയശ്രീ. മക്കൾ: രാജീവ്, രഞ്ജിത്ത്. മരുമക്കൾ: സ്മിത, ജിഷ.
കൈനാട്ടി: കുനിയിൽ (86) നിര്യാതനായി. ഭാര്യ: പി. ലീല (റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരി). മക്കൾ: രാമചന്ദ്രൻ, രാധിക (ജില്ല മൃഗസംരക്ഷണ ഓഫിസ്, കൽപറ്റ). മരുമക്കൾ: ടി.കെ. മിനി, സി.ടി. സുനിൽകുമാർ. രാജു ചെമ്മരത്തൂർ: പാലയാട്ട് രാജു (61) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദപതിയാർ. മാതാവ്: പരേതയായ പാർവതിയമ്മ. ഭാര്യ: രാധ. മകൾ: രമിത. മരുമകൻ: ബിജേഷ്. സഹോദരങ്ങൾ: ഗംഗാധരൻ, നളിനി, ചന്ദ്രിക, കുട്ടികൃഷ്ണൻ.
തോട്ടുമുക്കം: വട്ടപ്പറമ്പിൽ (80) നിര്യാതനായി. ഭാര്യ: ബ്രിജിത. മക്കൾ: ലോറൻസ്, ബിജു, നിഷ (നെല്ലിപ്പൊയിൽ). മരുമക്കൾ: ലിസി, മേഴ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തോട്ടുമുക്കം സൻെറ് തോമസ് പള്ളിയിൽ
കോഴിക്കോട്: കുണ്ടുങ്ങൽ കാഞ്ഞിരാല (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: യൂനുസ് (ദുബൈ), സുധീർ (കുഞ്ഞ). മരുമക്കൾ: തെജ്ന, തെസ്നി.
തലക്കുളത്തൂർ: കോൺഗ്രസ് പ്രവർത്തകൻ എടക്കരയിൽ കോട്ടുപ്പുറത്ത് മീത്തൽ (64) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ടിഷ ബ്രിഗഷ്,ബജീഷ്,ബിനേഷ്. മരുമക്കൾ: ഷാജി, ജിൽന, വിജിഷ. സഞ്ചയനം തിങ്കളാഴ്ച. പാത്തുമ്മ കുറിഞ്ഞാലിയോട്: ബാലമ്പ്രത്ത് പാത്തുമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോമത്ത് മൊയ്തു. മകന്: അബ്ദുൽ കരീം. മരുമകള്‍: നസീറ. സഹോദരന്: പരേതനായ വെളുത്തപറമ്പത്ത് അബൂബക്കര്‍.