Obituary
kottanad krishnan namboothiri 92 കൃഷ്ണൻ നമ്പൂതിരി കൂറ്റനാട്: നാഗലശ്ശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും റിട്ട. പോസ്റ്റ് മാസ്റ്ററുമായ പിലാക്കാട്ടിരി മൂത്തേടത്ത് മന വി.എം. നിര്യാതനായി.
തൃശൂർ: നഗരത്തിൽ ഫ്ലക്സ് ബോർഡിൻെറ ഇരുമ്പുപാനൽ മാറ്റുന്നതിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിൽ വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ ഹൗറ ഭവാനിപൂർ ശശിഭൂഷൻ മൊണ്ടാലിൻെറ മകൻ ആഷസ് മൊണ്ടാലാണ് (52) മരിച്ചത്. രണ്ടാം നിലയിൽ നാശമായ ഫ്ലക്സിൻെറ ഇരുമ്പ്പാനൽ മാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഷോക്കേറ്റ് ഉടൻ മരിച്ചു. അഗ്നിശമന സേനയെത്തി മൃതദേഹം നീക്കി. shock ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയിൽ
മാനന്തവാടി: കൊയിലേരി കൊല്ലകുന്നേല്‍ പരേതനായ ജോണിൻെറ ഭാര്യ (87) നിര്യാതയായി. മക്കള്‍: ബാബു, വത്സമ്മ, ആലീസ്, സുമ, മിനി. മരുമക്കള്‍: മേരി, പരേതനായ ജോസ്, റോയി, പരേതനായ സഞ്ജു, ജീമോന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയില്‍. WDD1 mariyama കല്യാണി കണിയാമ്പറ്റ: പരേതനായ കൊല്ലിവയൽ ചോയി മൂപ്പരുടെ ഭാര്യ കല്യാണി (101) നിര്യാതയായി. മക്കൾ: ജാനകി, സരോജിനി, ചിന്ന, രാജൻ (റിട്ട. പി ആൻഡ് ടി ഡിപ്പാർട്മൻെറ് ) കൃഷ്ണൻ, (റിട്ട. ഇൻകം ടാക്സ് ഡിപ്പാർട്മൻെറ് ) പരേതനായ ചന്ദ്രൻ, ലീല, തങ്ക. മരുമക്കൾ: ആണ്ടി, വാസു, രമണി, ശാന്ത, അംബുജം, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ. പരേതനായ മാധവൻ. WDD2 KALLYANI
azhikode soniya 27 അഴീക്കോട്: യുവതിയെ ഭർതൃഗൃഹത്തിലെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കോട് കപ്പൽ ബസാറിന് തെക്കുവശം എടമുട്ടത്ത് പ്രജീഷിൻെറ ഭാര്യ സോണിയയാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കുടിവെള്ളം ശേഖരിക്കുന്ന ടാങ്കിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് പ്രജീഷ് ദുബൈയിലാണ്. മൂന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടരവയസ്സുള്ള മകനുണ്ട്. യുവതിയുടെ പിതാവിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
കണ്ണങ്കര: പുതിയടത്ത് താഴം പൈക്കാളിതാഴത്ത് (78) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സൈനബ, ജമീല, റംലത്ത്, ഷരീഫ് (സൗദി). മരുമക്കൾ: ജബ്ബാർ, ഹുസ്ന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ചെലപ്രം ജുമാമസ്ജിദിൽ.
karekad fathima 87 ഫാത്തിമ കരേക്കാട്: പാലത്തിങ്ങലിൽ പരേതനായ കുണ്ടുവായിൽ അലവിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: മമ്മദു (ദുബൈ), ഹംസ, ഖദീജ, ആയിശുമ്മു, പാത്തുമ്മു. മരുമക്കൾ: അയമു, സൈതാലി, മജീദ്, ഖദീജ വട്ടപറമ്പ്, ഖദീജ ചുള്ളിക്കാട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരേക്കാട് പാലത്തിങ്ങൽ മസ്ജിദുൽ ഫാറൂഖി ഖബർസ്ഥാനിൽ. ponnani sankaran 95 ശങ്കരൻ പൊന്നാനി: പള്ളപ്രം സ്വദേശി ആട്ടെ പറമ്പിൽ ശങ്കരന് (95) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: ദേവ, വനജ, മധുമതി. മരുക്കള്: ബാബു, ശശി. TGI Obit Moosa 62 മൂസ തിരൂരങ്ങാടി: തെന്നല അറക്കൽ കുഴിയാംപറമ്പിൽ പരേതനായ ഹസ്സൻ ഹാജിയുടെ മകൻ മൂസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുറഷീദ്, ആയിശ, സലീന. മരുമക്കൾ: അബ്ദുൽ ലത്തീഫ് (താനാളൂർ), സലീം, (കരിങ്കപ്പാറ) ഷാഹിന. സഹോദരങ്ങൾ: മൊയ്തീൻ (താമരശ്ശേരി), അലവി, നബീസു, ഇയ്യാത്തുമ്മു, പരേതനായ ബീരാൻ.
നല്ലളം: കൊലപ്പരുത്തി പാടം ബൈത്തുൽ ഷംലയിൽ പരേതനായ മൊയ്തീൻകോയയുടെ ഭാര്യ (55) നിര്യാതയായി. മക്കൾ: സൈമാബി, ഷംല, സലിത, മുഹമ്മദ് മുസ്തഫ. മരുമക്കൾ: റിയാസ്, മുജീബ്റഹ്മാൻ, ഇല്യാസ്. കമല കണ്ണങ്കര: പഴുക്കാളിതാഴത്ത് പരേതനായ കരുണാകരൻ വൈദ്യരുടെ ഭാര്യ കമല (82) നിര്യാതയായി. മക്കൾ: ജയപ്രകാശൻ, പ്രേംജിത്ത്, ജയന്തി, പരേതയായ രജനി. മരുമക്കൾ: യമുനറാണി, ഷീജ, പരേതരായ പ്രസന്നകുമാർ, ശിവരാമൻ. സഞ്ചയനം വെള്ളിയാഴ്ച.
ഗോപാലൻ വെള്ളിമാട്കുന്ന്: നങ്ങോലത്ത് മീത്തൽ ഗോപാലൻ (75-റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ലാലു, ലിജു, കുട്ടു. സഹോദരി: വിജയലക്ഷ്മി.
ഗൂഡല്ലൂർ:സുരക്ഷാ ജോലിക്കെത്തിയ . ഊട്ടി ആംഡ് ഫോഴ്സിലെ ഹെഡ് കോൺസ്റ്റബിളും കുന്നൂർ കൊല്ലിമല സ്വദേശിയുമായ എ.കരുണാകരൻ(48) ആണ് മരിച്ചത്. ഗൂഡല്ലൂരിൽ സുരക്ഷാ ജോലിക്കായി എത്തിയതായിരുന്നു. പൊലീസ് വാഹനത്തിൽവെച്ച് നെഞ്ചുവേദനയനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിചെങ്കിലും രക്ഷിക്കാനായില്ല. 1997 ലാണ് പൊലീസിൽ ചേർന്നത്. ഭാര്യ:മീനാക്ഷി. മക്കൾ:ഹരിപ്രകാശ്,വിഷ്ണു. GDR OBIT CONSTABLE(48) ============== ഷാജഹാൻ ഗൂഡല്ലൂർ:ചെമ്പാലയിൽ താമസിക്കുന്ന പരേതനായ മുളയങ്കായി മുഹമ്മദലിയുടെ മകൻ ഷാജഹാൻ(43) നിര്യാതനായി. മാതാവ്:ബിരിയുമ്മ. ഭാര്യ: സമീന. മക്കൾ:ഷംസീന,ഷാമില,സാമീർ. സഹോദരങ്ങൾ:നബീസ,മുസ്തഫ(സൗദി),യുസുഫ്,സക്കീർ,സക്കീന,സൈനുൽ ആബിദ്,ഫൈസൽ ബാബു GDR OBIT SHAJAHAN(43)
ബാലുശ്ശേരി: കരയത്തൊടി പീടികക്കണ്ടി (69) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷറീന, ഷഫീന (സബ് ട്രഷറി , താമരശ്ശേരി). മരുമക്കൾ: ബഷീർ (പി.കെ. സ്റ്റോർ, കരയത്തൊടി), മുഹമ്മദലി (കെ.എസ്.എഫ്.ഇ. താമരശ്ശേരി). സഹോദരങ്ങൾ: മൂസ, ആമിന, മുഹമ്മദ്, മജീദ്, സുലേഖ.
ലക്കൽജെസ്ടൻസ്ഫഡ്സല്ക്സ്ടല്കജ്ഡ്സ്ഫ്
ലക്കൽജെ
സ്ടൻസ്ഫഡ്
സല്ക്സ്ടല്കജ്ഡ്സ്ഫ്
KTD101JAMES Sebastian 27 പാലാ: സൗദി റിയാദില്‍ വാഹനാപകടത്തില്‍ തിടനാട് സ്വദേശി മരിച്ചു. തിടനാട് ഐക്കര സെബാസ്റ്റ്യൻെറ മകന് ജയിംസ് സെബാസ്റ്റ്യനാണ് (27) മരിച്ചത്. റിയാദിലെ യുനൈറ്റഡ് ഫുഡ് ഇന്ഡസ്ട്രിയിലെ (ഡീമാക് കമ്പനി) റീജനല്‍ മാനേജറായിരുന്നു. കഴിഞ്ഞ മൂന്നിന് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന കാര്‍ ജയിംസിൻെറ കാറില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. രണ്ടുവര്‍ഷം മുമ്പാണ് ജയിംസ് സൗദിയിലേക്ക് പോയത്. ഡിസംബറില്‍ നാട്ടിൽ വരാനിരിക്കുകയായിരുന്നു. മാതാവ്: അന്നക്കുട്ടി. സഹോദരി: ജിഷ. കോവിഡിൻെറ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്നാണ് അറിയുന്നത്. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കാർ കടമുറിയിലേക്ക് ഇടിച്ചുകയറി; യാത്രികൻ മരിച്ചു ചങ്ങനാശ്ശേരി: എം.സി റോഡിൽ തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ കടമുറിയുടെ ഭിത്തിയിലേക്ക് ഇടിച്ചുകയറി കാർ യാത്രികൻ മരിച്ചു. കായംകുളം പുലരിച്ചന്ത ഭാഗത്ത് കോട്ടത്തറയിൽ കുഞ്ഞുപിള്ളയുടെ മകൻ അനിൽ കുമാറാണ് (51) മരിച്ചത്. ഒപ്പം യാത്ര ചെയ്ത മാടപ്പള്ളി ഊട്ടിക്കൽ ബാബുവിന് (45) പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച 2.30ഓടെയാണ് അപകടം. കായംകുളത്തുനിന്ന് കുമരകത്തേക്ക് തടി വെട്ടാൻ പോയതായിരുന്നു ഇരുവരും. ഉറങ്ങിയതാവാം അപകട കാരണമെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൻെറ ഭാഗം പൂർണമായും തകർന്നു. ശബ്ദം കേട്ട് അയൽവാസികളും സമീപ ഫ്ലാറ്റിൽ താമസിക്കുന്നവരും ഉണർന്നപ്പോഴാണ് അപകടം അറിയുന്നത്. പൊലീസ് എത്തി ഇയാളെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു.