Obituary
കൊയിലാണ്ടി: മേലൂർ വായോന ഗോവിന്ദൻ നായർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ബീന, രാമചന്ദ്രൻ. മരുമകൻ : ഉണ്ണി (സബ് രജിസ്ട്രാർ, പറവൂർ). സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ അപ്പു നായർ, നാരായണൻ നായർ, രാഘവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിനു വീട്ടുവളപ്പിൽ.
ഉദയനാപുരം: ഹൃദയാഘാതത്തെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. വൈക്കം ഉദയനാപുരം ചാക്കാട്ട് രാജപ്പെൻറ മകൻ രാജേഷാണ് (46) മരിച്ചത്. ഡ്രൈവറായിരുന്നു. ഭാര്യ: രമ്യ. മക്കൾ: അതുല്യ, അശ്വിനി. മാതാവ് പരേതയായ രാധ.
തട്ട: പുതുപ്പറമ്പിൽ (പാലവിളയിൽ) കുഞ്ഞുമറിയാമ്മ (89) നിര്യാതയായി.
മല്ലപ്പള്ളി: മുരണി മഠത്തിൽ പരേതനായ പി.കെ. പുരുഷോത്തമൻ നായരുടെ ഭാര്യ റിട്ട. ടീച്ചർ എസ്.വി.എൻ.എസ് യു.പി.എസ് കുന്നം, സി.കെ. തങ്കമ്മ (85) നിര്യാതയായി. പരേത ചാലാപ്പള്ളി ചേറ്റുതടത്തിൽ കുടുംബാംഗമാണ്. മക്കള്‍: സാബു പി. (എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ്, എഴുമറ്റൂര്‍), അനില്‍ കുമാര്‍, സുജാത. മരുമക്കള്‍: ജസ്ലറ്റ് സേവ്യര്‍ (ജി.വി.എച്ച്.എസ്.എസ് കീഴ്വായ്പൂര്), ജയചന്ദ്രന്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
കോവളം: വെള്ളാർ ജങ്ഷനിൽ അജ്ഞാതവാഹനമിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക മരിച്ചു. വാഴമുട്ടം എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരെൻറ ഭാര്യ കെ. സരസ്വതി (74) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വെള്ളാർ ജങ്ഷനിലായിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതായി െപാലീസ് പറഞ്ഞു. വെള്ളാർ ജങ്ഷനിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതും കോവളം ജങ്ഷനിലെ കാമറയിൽ ചിത്രം വ്യക്തമല്ലാത്തതും കാരണം ഇടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല. മക്കൾ: സുജൻ, ശ്യാമ, ഹേമലത. മരുമക്കൾ: ബിനിത, പരേതനായ കുമാർ, പ്രദീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കോവളം: വെള്ളാർ ജങ്ഷനിൽ അജ്ഞാതവാഹനമിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക മരിച്ചു. വാഴമുട്ടം എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരെൻറ ഭാര്യ കെ. സരസ്വതി (74) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വെള്ളാർ ജങ്ഷനിലായിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതായി െപാലീസ് പറഞ്ഞു. വെള്ളാർ ജങ്ഷനിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതും കോവളം ജങ്ഷനിലെ കാമറയിൽ ചിത്രം വ്യക്തമല്ലാത്തതും കാരണം ഇടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല.
മക്കൾ: സുജൻ, ശ്യാമ, ഹേമലത. മരുമക്കൾ: ബിനിത, പരേതനായ കുമാർ, പ്രദീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചാലിയം: പറവഞ്ചേരിപാടം ചുങ്കത്ത് അബൂബക്കർ (അബു -73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, റസാഖ്, നാസർ, നിസാർ, സുലൈഖ, സാജിദ. മരുമക്കൾ: ശംസുദ്ദീൻ, ഖാലിദ്, ഹാജറ ശരീഫ, പി.കെ. ഫൗസിയ, പി. ഫൗസിയ.
എടച്ചേരി: തണൽ അഗതിമന്ദിരത്തിൽ താമസക്കാരിയായിരുന്ന ലക്ഷ്മിയമ്മ (75) നിര്യാതയായി. വടകര റെയിൽവേ സ്റ്റേഷനിൽ താൽക്കാലികമായി ശൗചാലയം വൃത്തിയാക്കൽ ജോലിയിലേർപ്പെട്ടിരുന്നു. പ്രായാധിക്യത്താൽ അവശയതയിലായ ലക്ഷ്മിയമ്മയെ തണൽ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഇവരുടെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04962549954 നമ്പറിൽ ബന്ധപെടണം.
ഇളമണ്ണൂർ: മരുതിമൂട് ഐ.പി.സി സഭ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ മാത്യു (70) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ഷോൺ മാത്യു, സോണിയ മാത്യു. മരുമക്കൾ: ഗ്രൈസൺ രാജു. സംസ്കാരം വ്യാഴാഴ്ച 11ന് കൊട്ടാരക്കര ബേർശേബാ ഹാളിൽ പൊതുദർശനത്തിന് ശേഷം കുടുംബ കല്ലറയിൽ.
ടെസി റോസ് ജോസഫ്അഞ്ചിരി :ചിങ്ങം തോട്ടത്തിൽ ജിബിൻ ജോസഫിെൻറ ഭാര്യ ടെസി റോസ് ജോസഫ് (32) നിര്യാതയായി. ചെത്തിപ്പുഴ വടക്കേക്കര നമ്പി മഠം പരേതനായ ജോസഫിെൻറയും ലില്ലിയുടെയും മകളാണ്. മക്കൾ: നോഹ് ജിബിൻ, ക്രിസ്റ്റി ജിബിൻ. സഹോദരൻ: ടൈറ്റസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തെക്കുംഭാഗം സെൻറ് ജോർജ് കല്ലാനിക്കൽ പള്ളി സെമിത്തേരിയിൽ.
ടെസി റോസ് ജോസഫ്
അഞ്ചിരി :ചിങ്ങം തോട്ടത്തിൽ ജിബിൻ ജോസഫിെൻറ ഭാര്യ ടെസി റോസ് ജോസഫ് (32) നിര്യാതയായി. ചെത്തിപ്പുഴ വടക്കേക്കര നമ്പി മഠം പരേതനായ ജോസഫിെൻറയും ലില്ലിയുടെയും മകളാണ്. മക്കൾ: നോഹ് ജിബിൻ, ക്രിസ്റ്റി ജിബിൻ. സഹോദരൻ: ടൈറ്റസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തെക്കുംഭാഗം സെൻറ് ജോർജ് കല്ലാനിക്കൽ പള്ളി സെമിത്തേരിയിൽ.
ചെറുതോണി: സി.പി.ഐ കരിമ്പൻ മുൻ ബ്രാഞ്ച് സെക്രട്ടറി അമ്പലക്കവല മാളിയേക്കൽ എം.എൽ. ആൻറണി (72) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സിജി, സിബി, സിനി, സിജോ. മരുമക്കൾ: സജി, ലിസ, റെജി.
തൊടുപുഴ: കാപ്പ് കൊച്ചുചുനയംമാക്കൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ജാനമ്മ (83) നിര്യാതയായി. മക്കൾ: സജീവൻ (സഹകരണ ബാങ്ക്, തൊടുപുഴ), കുമാരി. മരുമക്കൾ: ജയശ്രീ, രവി.
കട്ടപ്പന: അമ്പലക്കവല മുടവനാട്ട് സഹദേവൻ (73) നിര്യാതനായി. ഭാര്യ: ചരിവുപറമ്പിൽ കുടുംബാംഗം ഓമന. മക്കൾ: എം.എസ്. മനോജ് (എച്ച്.എം.ടി.എ എക്സി. കമ്മിറ്റി അംഗം), മഞ്ജു, എം.എസ്. മനീഷ്. മരുമക്കൾ: രഞ്ജു (പി.ഡബ്ല്യൂ.ഡി, പൈനാവ്), മുരളി, അഞ്ജന.