കോഴിക്കോട്: ഗ്രന്ഥകാരനും കേസരി വാരിക മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരന്‍ (78) നിര്യാതനായി. അഖണ്ഡ ജ്യോതി മാസിക പത്രാധിപരും എൻ.ബി.ടി മുന്‍ അംഗവുമായിരുന്നു. തൃശൂര്‍ തളിക്കുളം പുളിക്കല്‍ കുഞ്ഞെൻറയും അമ്മാളുവിെൻറയും മകനാണ്. കോഴിക്കോട് ബിലാത്തികുളം ഹൗസിങ് കോളനിയിലായിരുന്നു താമസം. 1968ല്‍ കേസരി വാരികയില്‍ സബ് എഡിറ്ററായി ജോലിയില്‍ ചേര്‍ന്നു. 2002 ല്‍ പത്രാധിപരായാണ് വിരമിച്ചത്.
ഹിന്ദുസ്ഥാന്‍ സമാചാര്‍, സമാചാര്‍ എന്നീ വാര്‍ത്താ ഏജന്‍സികളുടെ കേരള കറസ്പോണ്ടൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘകഥ, ആനന്ദമഠം, പാര്‍ട്ടീഷ്യന്‍ ഡെയ്സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു വേദാസ് തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍, പ്രകൃതി ആത്മനാശനത്തിെൻറ കഥ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.
ഭാര്യ: പരേതയായ കെ. സൈരന്ധ്രി (പ്രിന്‍സിപ്പല്‍, പി.വി.എസ് കോളജ്, കോഴിക്കോട്). മക്കള്‍: നിവേദിത (കാനഡ), ജയലക്ഷ്മി (ബംഗളൂരു). മരുമക്കള്‍: നിഷാന്ത് (കാനഡ), പരാഗ് (യു.എസ്.എ). സഹോദരങ്ങള്‍: സുബ്രഹ്മണ്യന്, പരേതരായ ബാലന്, ദാമോദരന്‍, ഭാസ്കരന്, ചന്ദ്രശേഖരന്, ലീലാമണി.