Obituary
എൻ.ടി.പി.സിയിലെ കരാർ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ചു ആറാട്ടുപുഴ: തമിഴ്നാട്ടിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിയിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധം. കായംകുളം എൻ.ടി.പി.സിയുടെ പ്രധാന കവാടത്തിലാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവരെ ക്വാറൻറീൻ ചെയ്യാതെ പ്ലാൻറിൽ പ്രവേശിപ്പിക്കുന്നുവെന്നാരോപിച്ച് തൊഴിലാളി സംഘടനകളുെട നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരാണ് പ്ലാൻറിൽ എത്തിയത്. ഇവർ ഏതാനും ദിവസങ്ങളിലേക്ക് മാത്രമാണ് എത്തിയതെന്നും ഉടൻ തിരികെ പോകുമെന്നുമാണ് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ ഉദ്യോഗസ്ഥർ വന്നുപോയിരുന്നു. അതിനിടെ, എൻ.ടി.പി.സിയിലെ പ്രദേശവാസികളായ കരാർ തൊഴിലാളികൾ ബുധനാഴ്ച ജോലി ബഹിഷ്ക്കരിച്ചു. അന്യ സംസ്ഥാനത്തുനിന്ന് വന്ന നാലു തൊഴിലാളികളെ ക്വാറൻറീൻ പാലിക്കാതെ കരാറുകാർ പ്ലാൻറിൽ കൊണ്ടുവന്ന് പണി ചെയ്യിപ്പിച്ചെന്നാരോപിച്ചായിരുന്നു ബഹിഷ്ക്കരണം. ഇതിനെ തുടർന്ന് അധികൃതരുടെയും തൊഴിലാളി സംഘടനകളുടെയും യോഗം നടന്നു. ഇത്തരം തൊഴിലാളികളെ ക്വാറൻറീൻ പാലിക്കാതെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ ധാരണയായി.
വാകയാട്: മുതുവനതാഴെ 'കല'യിൽ (59) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ബബിതശ്രീ, സുബിൻരാജ്. മരുമക്കൾ: സുജിത് (കസ്റ്റംസ് കൊച്ചി), ഭുവന. സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി, ചന്ദ്രൻ, മൈഥിലി, പുഷ്പ, ഉഷ, പരേതരായ അരവിന്ദാക്ഷൻ, കമല. മമ്മത് കോയ ഹാജി അത്തോളി: ചീക്കിലോട് ഏരത്തം കണ്ടി മമ്മത് കോയ ഹാജി (80) നിര്യാതനായി. ഭാര്യ: ജമീല ഹജ്ജുമ്മ. മക്കൾ: അബ്ദുൽ നാസർ (ഖത്തർ), ഹാരിസ് (ദുബൈ). മരുമക്കൾ: ബുഷറ, സലീന.സഹോദരങ്ങൾ: അബ്ദുറഹിമാൻ കുട്ടി ഹാജി, ആലി മാസ്റ്റർ, അസീസ് ഹാജി, പാത്തുമ്മൈ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ.
വൈപ്പിൻ: താനൂരിൽനിന്ന് മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിൻെറ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽതീരത്തുനിന്ന് ലഭിച്ചു. കൂട്ടായി സ്വദേശി സിദ്ദീഖാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് താനൂർ കടപ്പുറത്തുനിന്ന് കാരാട്ട് ഇസ്ഹാഖിൻെറ ജൗഹർ വള്ളത്തിൽ സിദ്ദീഖ്, താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീൻ എന്നിവർ പൊന്നാനി ഹാർബറിലേക്ക് പോയത്. ജൂലൈ 28ന് മത്സ്യബന്ധനത്തിനിടെ കാരിയർ ഫൈബർ വള്ളം മറിഞ്ഞു. സിദ്ദീഖിനൊപ്പം കടലിൽ കാണാതായ നസ്റുദ്ദീനെ ദിവസങ്ങൾക്കുമുമ്പ് രക്ഷപ്പെടുത്തി. കടലിൽ ആണ്ടുപോയ ചെറുതോണിയിൽനിന്ന് ചാടി തങ്ങൾ ഒരുമിച്ചാണ് നീന്തിയതെന്ന് രക്ഷപ്പെട്ട നസ്റുദ്ദീൻ പറഞ്ഞിരുന്നു. പുലിമുട്ട് വരെ ഒരുമിച്ച് നീന്തി. തൻെറ കാലുകൾ തളരുന്നെന്നും ''നീ നീന്തിക്കോ, ഞാൻ വന്നോളാം'' എന്നുമായിരുന്നു സിദ്ദീഖ് അവസാനമായി പറഞ്ഞതെന്നും നസ്റുദ്ദീൻ പറഞ്ഞു. മന്ദലാംകുന്ന് ഭാഗത്ത് കടലിൽ നീന്തിവരുന്നത് കണ്ട നാട്ടുകാരാണ് നസ്റുദ്ദീനെ കരക്കെത്തിച്ചത്. എന്നാൽ, സിദ്ദീഖിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തൊട്ടിൽപാലം: പൂതംപാറ നെടു കാലപറമ്പിൽ (55) നിര്യാതനായി. ഭാര്യ: ലിസ്യു. മക്കൾ: സ്വപ്ന, സോണിയ. മരുമക്കൾ: ഷിജു, ജെയ്സൺ (മനോരമ, കൽപറ്റ). WDD1THOMAS
അരൂര്‍: പരേതനായ കപ്പള്ളി രാമദാസിൻെറ ഭാര്യ (93) നിര്യാതയായി. മക്കള്‍: രജീന്ദ്രന്‍ കപ്പള്ളി (സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് മെംബര്‍), രാഗേഷ്, രാജേഷ് (ഇരുവരും ഗള്‍ഫ്), രൂപ, പരേതനായ രഞ്ജിത്ത്. മരുമക്കള്‍: പ്രജിത, രജിന, രാജശ്രീ, നാരായണന്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു വാണിമേൽ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുക്കയം പായിക്കുണ്ടിൽ ധനേഷ് (30) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് മരണം. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന രജീഷ് അപകട ദിവസം തന്നെ മരിച്ചിരുന്നു. ധനേഷിൻെറ പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: ലീല. സഹോദരൻ: സുഭാഷ്.
കുവൈത്തിൽ നിര്യാതനായി പയ്യോളി: നടുവിലേരി മൊയ്തീൻ (63) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. നാൽപതു വർഷത്തോളമായി കുവൈത്തിൽ സുലൈബിക്കാത്തിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: നുസൈബ. മക്കൾ: ഷിറാസ് (ഖത്തർ), നവാസ് (ദുബൈ), നാഷിദ, നെസില. മരുമക്കൾ: റഹീന, ആഷിറ, മുജീബ്, ആഷിഖ്. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞാമി, ശരീഫ, കുഞ്ഞലിമ, സുബൈദ, റംല. പരേതനായ നടുവിലേരി കുഞ്ഞമ്മദ്. പടം: CTD MOIDEEN (63) KUWAIT കുവൈത്തിൽ നിര്യാതനായ നടുവിലേരി മൊയ്തീൻ
പേരാമ്പ്ര: ചെറുവണ്ണൂരിലെ പരേതനായ കേളപ്പൻ നായരുടെ ഭാര്യ കുന്നുമ്മൽ (98) നിര്യാതയായി. മക്കൾ: ദാമോദരൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, വിളയാട്ടൂർ ജി.എൽ.പി സ്കൂൾ), നാരായണൻ നായർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മൻെറ്), ഗോപാലൻ നായർ, രാധാകൃഷ്ണൻ നായർ ( ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്), ഹരിദാസൻ (റിട്ട. പ്രിൻസിപ്പൽ, ആവള - കുട്ടോത്ത് ഹയർ സെക്കൻഡറി സ്കൂൾ), സരോജിനിയമ്മ, ഇന്ദിര, പരേതനായ ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ മേപ്പയൂർ-എളമ്പിലാട് എം.യു.പി.സ്കൂൾ). മരുമക്കൾ: എം.വി. രാഘവൻ നായർ (റിട്ട. പ്രിൻസിപ്പൽ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഒ. കുഞ്ഞിരാമൻ നായർ (റിട്ട. മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്), ജാനകിയമ്മ , സരോജിനിയമ്മ, ഗീത (വടയം),ശാന്ത (അധ്യാപിക, വെള്ളിയൂർ എ.യു.പി സ്കൂൾ), ഗീത, ശ്രീലേഖ (അരിക്കുളം ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ഗോപി നായർ, പരേതരായ നാരായണൻ നായർ, ബാലൻ നായർ (കൃഷ്ണൻ നായർ), ഗോപാലൻ നായർ, ജാനു അമ്മ. സഞ്ചയനം ഞായറാഴ്ച.
മലപ്പുറം: മരം മുറിക്കുന്നതിനിടെ ലൈന്‍ കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അഴിവളപ്പില് പരേതനായ കുഞ്ഞിമുഹമ്മദിൻെറ മകന് ശബീറലിയാണ് (43) മരിച്ചത്. ബുധനാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലേക്ക് വൈദ്യുതി ലൈനിന് മുകളിലൂടെ വീണ മരം തൊഴിലാളികള്‍ മുറിക്കുന്നത് കാണുന്നതിനിടെ ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മാതാവ്: ആയിശ. ഭാര്യ: ഹസീന, മക്കള്‍: ഫാത്വിമ ഹിബ, മുഹമ്മദ് മിർസാൻ, ഹിസാൻ. കെ.എസ്.ഇ.ബി അധികൃതരും പൊലീസും സ്ഥലം സന്ദര്‍ശിച്ചു. മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തൊട്ടില്‍പാലം: മൊയിലോത്തറയിലെ പരേതനായ കൊരട്ടോടി കണ്ണൻെറ ഭാര്യ കൊരട്ടോടി (82) നിര്യാതയായി. മക്കള്‍: നളിനി, സുമതി,ശോഭ, വിലാസിനി, വിനീത, പരേതനായ സജീവന്. മരുമക്കള്‍: കണാരന് , ബാലകൃഷ്ണന്, കുഞ്ഞിക്കണ്ണന്, കുഞ്ഞിരാമന്.
പേരാമ്പ്ര: മൂരികുത്തിതാഴെ കണ്ണിപ്പൊയിലില്‍ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന് നായര്‍. മക്കള്‍: സി.എച്ച്. പത്മനാഭന്, പത്മാവതി, സരോജിനി, ശാന്ത, രാമചന്ദ്രന്, അനിത, അജയന്. മരുമക്കള്‍ ശ്രീജ, ഗോവിന്ദന്, പ്രഭാകരന്, ലത, കുട്ടികൃഷ്ണന്, ബിന്ദു, പരേതനായ ഭാസ്കരന്.
ചോറോട്: നെല്ല്യങ്കരയിലെ മീത്തലെ കോളോത്ത് (55) നിര്യാതയായി. ഭര്‍ത്താവ്: ശിവരാമന്. മക്കള്‍: ശ്രീജേഷ്, സന്ധ്യ. മരുമകന്: ബിജോസ് (പുറങ്കര). സഹോദരങ്ങള്‍: ജാനു, ശ്രീധരന്, രാജന്, പരേതനായ ബാലന്.
സമീത കോഴിക്കോട്: പട്ടർപാലം മീത്തലവീട്ടിൽ പുറായിൽ സമീത (36) നിര്യാതയായി. ഭർത്താവ്: ഇയാസ്. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: ഇമ്പിച്ചിപ്പാത്തു. മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് നസൂഹ്. സഹോദരങ്ങൾ: റിയാസ്, ബുഷറ, നസീറ.