വടകര: മണിയൂർ പതിയാരക്കര മൂലത്ത് നടപ്പാലത്തിന് സമീപം ഒതയോത്ത് ചന്ദ്രി (72) . ശാരീരിക അവശതകളെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. തുടര്‍ന്ന്, നടന്ന കോവിഡ് പരിശോധനയിലാണ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. ചന്ദ്രിയുടെ മകന് രാജീവന്, ചോറോടുള്ള കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയനായിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചിട്ടില്ല. മകൻെറ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം. ഭര്‍ത്താവ്: പരേതനായ നാരായണന്. മരുമകള്‍: സുനില. സഹോദരങ്ങള്‍: ബാലന്, നാരായണി, ശ്യാമള, ഗൗരി, പത്മിനി. മാധവിക്കുട്ടി അമ്മ പയ്യോളി: മുചുകുന്ന് ഒതയോത്ത് മാധവിക്കുട്ടിയമ്മ (95) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ നായർ. മക്കൾ: സുധാകരൻ. ചന്ദ്രൻ, ശ്രീധരൻ, രാധ, സുകുമാരൻ. മരുമക്കൾ: മീനാക്ഷി, സുധ. സുഗധ, രാഘവൻ നായർ, മിനി. സഹോദരങ്ങൾ: പത്മനാഭൻ നായർ, രാമുണ്ണി നായർ, പരേതനായ ദാമോദരൻ നായർ. മറിയം ഹജജുമ്മ കല്ലാച്ചി: ജാതിയേരി കല്ലുമ്മലിലെ പുള്ളച്ചാണ്ടിയിൽ മറിയം ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി. മക്കൾ: പരേതനായ അമ്മദ് ഹാജി, ഹംസ ഹാജി (അജ്മാൻ), ഇബ്രാഹിം, ആയിശ, നബീസു. മരുമക്കൾ: അമ്മദ് ഹാജി, മൂസ, ജമീല ഹജജുമ്മ, സൈന, സുബൈദ.