പിതാവിൻെറ മൃതദേഹം മറവു ചെയ്തതിന് പിന്നാലെ മകനും മരിച്ചു പിതാവിൻെറ മൃതദേഹം മറവു ചെയ്തതിന് പിന്നാലെ മകനും മരിച്ചു നന്തിബസാർ: പിതാവും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മൂടാടി ഹിൽ ബസാറിലെ മഠത്തു വീട്ടിൽ അബ്ദുള്ള (100) മകൻ ഹമീദ് (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30നാണ് അബ്ദുള്ളയുടെ മരണം. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഹമീദ് 12.45ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അബ്ദുള്ളയുടെ ഭാര്യ: പരേതയായ ആമിന, മക്കൾ: ഹമീദ്, അസ്സയിനാർ, അബൂബക്കർ സിദ്ധീഖ്, പാത്തു, ആയിഷ, ഷക്കീല, കദീജ, സമീറ. മരുമക്കൾ: ഹമീദ് (മൂടാടി), അസ്സയിനാർ, റസാഖ് (ഇരുവരും പള്ളിക്കര), ബഷീർ (നന്തി), ജലീൽ (സിൽക്ക് ബസാർ), ആമിന, സുബൈദ, അസ്മ. ഹമീദിൻെറ ഭാര്യ: ആമിന. മക്കൾ: സഫീർ (ഖത്തർ), ഷംസീർ (ബഹ്റൈൻ), ഷുഹൈബ്. മരുമകൾ: അഹദിസ. ദിയ പെരുമണ്ണ: വെള്ളായിക്കോട് പുറ്റേക്കടവ് കളത്തിങ്ങൽ ജിതേഷിൻെറ (ഗവ. പ്രസ്, ഷൊർണൂർ) മകൾ ദിയ (15) നിര്യാതയായി. ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചാലപ്പുറം പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ബിന്ദു (കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, വിജിലൻസ് തൊണ്ടയാട്). സഹോദരൻ: ധ്യാൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.