താമരശ്ശേരി: സ്കൂട്ടറിൽ ബസിടിച്ച് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൂടെ യാത്ര ചെയ്ത പൂനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശ്ശേരി കെ.എം.സി.ടി കോളജിൽ ബി.ഫാം വിദ്യാർഥിനികളാണ്.
താമരശ്ശേരി -മാനിപുരം റോഡിൽ പൊയിലങ്ങാടിക്ക് സമീപം ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. കോളജിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ടപ്പോൾ ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ മിൻസിയയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: സെക്കീന. സഹോദരങ്ങൾ: മിൻഷാദ്, സിനാഷ്.