ബാലുശ്ശേരി: ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനങ്ങാട് പുതിയകാവ് കേളോത്ത് രാജൻ -രാധിക ദമ്പതികളുടെ ഏക മകൻ യദുകൃഷ്ണ (22)യാണ് മരിച്ചത്. ബുധനാഴ്ച കോഴിക്കോട്ടു വെച്ച് യദുകൃഷ്ണ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.