Obituary
അയ്യന്തോൾ: പുതൂർക്കര പടിഞ്ഞാറെ പുരക്കൽ ശങ്കുണ്ണിയുടെ മകൻ മാധവൻ ആശാരി (78) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: പ്രദീപ്, ശ്രീകല, ദിലീപ്. മരുമക്കൾ: സിന്ധു, രമേഷ്, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറേമക്കാവ് ശാന്തിഘട്ടിൽ.
പത്തിരിപ്പാല: നഗരിപ്പുറം പടിക്കൽ പാടത്ത് വീട്ടിൽ പ്രേമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: ശ്രീദേവി. മരുമകൻ: സനോജ് കുമാർ.
എരുമപ്പെട്ടി: തയ്യൂർ അറങ്ങാശ്ശേരി വീട്ടിൽ ഫ്രാൻസീസ് (78) നിര്യാതനായി. തയ്യൂർ സഹകരണ ബാങ്ക് ഭരണ സമിതി മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: ആനി. മക്കൾ: ബേബി, ബബിത. മരുമക്കൾ: ഷീബ, ഷൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തയ്യൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.
പത്തിരിപ്പാല: മണ്ണൂർ കല്ലക്കാരൻ സിദ്ദീഖ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്, ഷാഫി, സോഫിയ, ഷിബാനു. മരുമക്കൾ: റഷീദലി, അഫ്ഷാദ്, അൻസിയ.
ഇരിങ്ങാലക്കുട: തെക്കേക്കര ജോസഫിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ലീലറ്റ് (അധ്യാപിക), മാക്സി പോൾ (അധ്യാപിക), ക്ലിറ്റ്സൺ ജോസഫ് (ബിസിനസ്, അബൂദബി). മരുമക്കൾ: വർഗീസ് കോനിക്കര, പോൾ അക്കരപ്പറ്റി, സിജി (അധ്യാപിക, അബൂദബി). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
പട്ടാമ്പി: കൊടുമുണ്ട ഗേറ്റിനു സമീപം പരേതനായ കുന്നതൊടി ചങ്ങന്റെ മകൻ താരവൻ (63) നിര്യാതനായി. മാതാവ്: കോച്ചി. ഭാര്യ: കാർത്യായനി. മക്കൾ: രമ്യ, സൗമ്യ, സായികുമാർ. മരുമക്കൾ: ജയപ്രകാശ്, രമണൻ, ഐശ്വര്യ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പരേതരായ കാർത്യായനി, ഉണ്ണികൃഷ്ണൻ.
എൽത്തുരുത്ത്: താണിക്കൽ ചമ്മണം ജോർജ് (70) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജിസ്മി, ജിന്റോ. മരുമക്കൾ: ബൈജു, നീനു.
കല്ലേക്കാട്: പാറക്കളത്തിൽ മാണിക്കൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ലത, ഉഷ, സുരേഷ്, വിമല, വിനോദ്, ബീന. മരുമക്കൾ: ചന്ദ്രൻ, രജിത, രാമൻകുട്ടി, പ്രിയ, ശിവദാസൻ, പരേതനായ വാസു.
കല്ലേറ്റുകര: മാനാട്ടുകുന്ന് മന കുളങ്ങര പറമ്പിൽ ബഷീറിന്റെ ഭാര്യ ലൈല (48) നിര്യാതയായി. മക്കള്: ബിൻഷാദ്, ബിൻഷി, ബഷീർ (ഓട്ടോ റിക്ഷ തൊഴിലാളി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കല്ലേറ്റുംകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പട്ടേപ്പാടം: കാനാട്ടിൽ പീതാംബരൻ (75) നിര്യാതനായി. ട്രഷറി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂൾ, മാപ്രാണം). മക്കൾ: ഡെൽമി (ബംഗളൂരു), ഡിസ്മി (ജർമനി). മരുമക്കൾ: മലേഷ്, പ്രജോഷ്.
വണ്ടാഴി: വടക്കുമുറി ചാമി (65) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അനീഷ്, വിനീഷ്, സജീഷ്. മരുമക്കൾ: സുനിത, ആതിര.
തിരുവില്വാമല: കണിയാർകോട് കയറംപാറ കല്ലിങ്കൽ അന്നം (90) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ചിന്നമ്മ (പെരുവ), പോൾ (ബംഗളൂരു), ജസ്സി (ഷിമോഗ), റെജി, മിനി (ഷിമോഗ). മരുമക്കൾ: ബേബി, സൂസി, ഷാജു, സിജി, ജിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പഴയന്നൂർ മർത്താമറിയം സിംഹാസന പള്ളി സെമിത്തേരിയിൽ.