അയ്യന്തോൾ: പുതൂർക്കര പടിഞ്ഞാറെ പുരക്കൽ ശങ്കുണ്ണിയുടെ മകൻ മാധവൻ ആശാരി (78) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: പ്രദീപ്, ശ്രീകല, ദിലീപ്. മരുമക്കൾ: സിന്ധു, രമേഷ്, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറേമക്കാവ് ശാന്തിഘട്ടിൽ.