കൊരട്ടി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും പോഷക തൊഴിലാളി സംഘടനയുടെയും മുൻകാല സജീവ പ്രവർത്തകൻ ചെറാലക്കുന്ന് പയ്യപ്പിള്ളി ദേവസി (99) നിര്യാതനായി. പനമ്പിള്ളിക്കും കെ. കരുണാകരനുമൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. വാളൂരിൽ മലബാർ പോട്ടറീസ് സമരത്തിൽ കരുണാകരന്റെ നേതൃത്വത്തിലുണ്ടായ ഐ.എൻ.ടി.യു.സി യൂനിയന്റെ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഏല്യ. മക്കൾ: ജോസ് (റിട്ട. കേരള വാട്ടർ അതോറിറ്റി), സെലീന, തോമസ് (ബിസിനസ്), ആന്റണി (ഇറ്റലി), മേരി. മരുമക്കൾ: മറിയംകുട്ടി, ജെസി, ജോളി, പൗലോസ്, പരേതനായ ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.