പുണ്യപഥങ്ങളിലൂടെ....... ഇസ്ലാമികചരിത്രത്തിലെ അനശ്വര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളും ശേഷിപ്പുകളും ഉൾക്കൊള്ളുന്ന പുണ്യനഗരങ്ങളാണ് മക്കയും മദീനയും. ഹജ്ജിനും ഉംറക്കും എത്തുന്ന തീർഥാടകർ ഈ ചരിത്രപഥങ്ങളിലൂടെ സഞ്ചരിക്കുക പതിവാണ്. മഹിതസ്മരണ ഉണർത്തുന്ന കാലത്തിനപ്പുറത്തേക്ക് തലയുയർത്തിനിൽക്കുന്ന ശേഷിപ്പുകൾ കാണുന്നതും ചരിത്രം അറിയുന്നതും പുണ്യവും ജീവിതാഭിലാഷവുമായി കരുതുന്നവരാണ് ഏറെയും. പുണ്യ നഗരങ്ങളിലെ ചരിത്രശേഷിപ്പുകളെ പരിചയപ്പെടുത്തുന്ന പരമ്പര ഇന്നുമുതൽ