ദലിത് വിഭാഗത്തിൽനിന്നുള്ള ഇന്ത്യയിലെ ആദ്യ വനിത ബിരുദധാരി, കേരളത്തിലെ ഏറ്റവും പിന്നാക്കമായിരുന്ന ഒരു സമുദായത്തിൽനിന്ന് പഠിച്ചുയർന്ന് ഡോ. ബി.ആർ. അംബേദ്കർക്കൊപ്പം ഭരണഘടനയിൽ ഒപ്പിട്ട നവോത്ഥാന നായിക, ജാതിവെറിയുടെ കൽപനകളെ വെല്ലുവിളിച്ച വിപ്ലവകാരി... വിശേഷണങ്ങൾ ഏറെയുണ്ട് പുതിയ കാലം മറന്ന ധീരവനിത ദാക്ഷായണി വേലായുധന്. മകളും സാമൂഹിക ശാസ്ത്രജ്ഞയുമായ ഡോ. മീര വേലായുധൻ അമ്മയെ ഓർക്കുന്നു...