ബോഡി ഷെയ്മിങ് ചിരിച്ചുതള്ളാവുന്ന കോമഡിയല്ല. അതിലൂടെ മറ്റുള്ളവരെ മാനസികമായി തകർത്ത് ആധിപത്യം ഉണ്ടാക്കുകയാണ് പലരുടെയും ലക്ഷ്യം. പലപ്പോഴും പെൺകുട്ടികളാണ് ബോഡി ഷെയ്മിങ്ങിന് കൂടുതലും ഇരയാകുന്നത്. സെലിബ്രിറ്റികളും ബോഡി ഷെയ്മിങ്ങിന് ഇരയാകാറുണ്ട്. പ്രത്യേകിച്ച് വണ്ണം കൂടിയതിന്റെ പേരിൽ ഫാറ്റ് ഷെയിമിങ്ങിനും മറ്റും. ബോഡി ഷെയ്മിങ്ങിന് ഇരയാവുകയും അതിനെ അതീജിവിക്കുകയും ചെയ്ത കാജലിന്റെ അനുഭവങ്ങളിതാ...