ചോലമരങ്ങൾ അതിരിടുന്ന നടപ്പാതകളിലൂടെ, വശ്യസുന്ദരമായ ഉദ്യാനങ്ങളിലൂടെ, ജനപ്രിയങ്ങളായ നഗരചത്വരങ്ങളിലൂടെ, തെംസിനു കുറുകെ നിർമിച്ച നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ പാലങ്ങളിലൂടെ, വിസ്മൃതിയിലാണ്ടുപോയ പഴയകാലത്തെ കൺമുന്നിൽ പ്രതിഷ്ഠിക്കുന്ന ചിത്രകലാബംഗ്ലാവുകളിലൂടെ സാവധാനം നടന്നുനീങ്ങി