മന്ത്രിക്ക് വേണ്ടിയല്ല ഈ ഉത്തരവ് എന്ന് വേണമെങ്കിൽ സർവകലാശാലക്ക് വാദിക്കാം. അങ്ങനെയെങ്കിൽ മറ്റാർക്കുവേണ്ടി?. ഒന്നുമറിയാതെ വിരമിച്ചു പോയ അധ്യാപകർക്ക് വേണ്ടിയാണോ ഈ ശീർഷാസന പ്രകടനങ്ങൾ? പൊതുഖജനാവിൽനിന്ന് അധികമായി, അതിലേറെ അനാവശ്യമായി, അഞ്ചു കോടി രൂപയെങ്കിലും ചെലവഴിച്ചാൽ മാത്രമേ ഈ മുൻകാലപ്രാബല്യം സഫലമാക്കാൻ കഴിയൂ. അപ്പോൾ വിരമിച്ചവർക്ക് അനർഹമായി കോടികളുടെ ആനുകൂല്യം നൽകാനല്ല എന്ന് വ്യക്തം