Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Radio
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightസംപ്രതി വാർത്താഹാ...

സംപ്രതി വാർത്താഹാ ശൂയന്താം... റേഡിയോ കേൾക്കാൻ ലൈസൻസ്

text_fields
bookmark_border

റേഡിയോ എന്നു കേൾക്കുമ്പോൾ മുതിർന്ന തലമുറയിലുള്ളവർക്ക് ആദ്യം ഓർമ വരുക 'സംപ്രതി വാർത്താഹാ ശൂയന്താം' ഈ വരികളായിരിക്കും. ചായക്കടകളിലെ ചൂടുചായക്കൊപ്പം റേഡിയോ പരിപാടികളില്ലെങ്കിൽ അസ്വസ്ഥരാവുന്ന ഒരു തലമുറയായിരുന്നു അത്. വാർത്ത കേൾക്കാനും ആസ്വാദനത്തിനും മുൻ തലമുറയുടെ ഏക ആശ്രയമായിരുന്നു റേഡിയോ. ഇന്നിപ്പോൾ വാർത്തകളും വിവിധ പരിപാടികളും സെക്കൻഡുകളുടെ വേഗത്തിൽ മൊബൈൽ ആപ്പുകൾ വഴി എത്തുന്നുണ്ടെങ്കിലും പാട്ടുകളും വ്യത്യസ്തതയാർന്ന പരിപാടികളുമായി റേഡിയോ ഇന്നും നമുക്കൊപ്പമുണ്ട്. റേഡിയോ വിശേഷങ്ങളറിയാം.

റേഡിയോ കണ്ടുപിടിച്ചതാര്​?

റേഡിയോ കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് ആദ്യം നൽകുന്ന ഉത്തരം ഗൂൽയെൽമോ മാർക്കോണി എന്നായിരിക്കും. എന്നാൽ, കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ കോലാഹലമുണ്ടാക്കിയ 'റേഡിയോ'യുടെ പിറവിയിൽ നിക്കോള ടെസ്‍ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരും കാണാം. റേഡിയോ കണ്ടുപിടിത്തത്തി​ന്റെ പ്രധാന പേറ്റന്റ് നിക്കോള ടെസ്‍ലയുടെ പേരിലാണ്. 1895ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയക്കാനുള്ള ടെസ്‍ലയുടെ പദ്ധതി ഒരു തീപിടിത്തത്തെ തുടർന്ന് മുടങ്ങി. തൊട്ടടുത്ത വർഷം ആറു കിലോമീറ്റർ ദൂരേക്ക് സന്ദേശം അയക്കാൻ മാർക്കോണിക്ക് കഴിയുകയും ഇംഗ്ലണ്ട് മാർക്കോണിക്ക് പേറ്റൻറ് നൽകുകയും ചെയ്തു.

എന്നാൽ, ടെസ്‍ലയുടെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണിതെന്നാരോപിച്ച് അമേരിക്ക മാർക്കോണിക്ക് പേറ്റൻറ് നിഷേധിച്ചു. മൂന്നുവർഷത്തിനുശേഷം നിരന്തര പരിശ്രമങ്ങളെ തുടർന്ന് ഈ പേറ്റൻറ് മാർക്കോണി നേടിയെടുത്തു. 1909ൽ റേഡിയോയുടെ കണ്ടുപിടിത്തത്തിന് അദ്ദേഹം നൊബേൽ സമ്മാനത്തിന് അർഹനായി. ടെസ്‍ല അതിനെതിരെ നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോയിനെ തുടർന്ന് അമേരിക്കൻ സുപ്രീംകോടതി 1943ൽ ടെസ്‍ലയെ റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ, ഇപ്പോഴും റേഡിയോയുടെ പിതാവായി അംഗീകരിക്കുന്നത് മാർക്കോണിയെയാണ്.

റേഡിയോ ഇന്ത്യയിൽ

1923ലാണ് ഇന്ത്യയിൽ റേഡിയോ എത്തുന്നത്. റേഡിയോ ക്ലബ്‌ ഓഫ് ബോംബെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. ഈ കൂട്ടായ്മ 1927 ജൂലൈ 23ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയായി മാറി. 1930ൽ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണം ദേശസാത്കരിക്കുകയും ഓൾ ഇന്ത്യ റേഡിയോ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

1935ൽ ബ്രിട്ടീഷ് േബ്രാഡ്കാസ്​റ്റിങ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചുവന്ന ലയണൽ ഫീൽഡെൻ ഇന്ത്യയിലെ പ്രക്ഷേപണ വിഭാഗത്തിെൻറ കൺ േട്രാളറായി നിയമിക്കപ്പെട്ടു. ഇന്ത്യയിലെ പ്രക്ഷേപണ സൗകര്യങ്ങളുടെ വികാസം വളരെവേഗം സാധിക്കുന്നതിനായി അഖിലേന്ത്യാടിസ്​ഥാനത്തിൽ പ്രക്ഷേപണ യന്ത്രങ്ങൾ സംഘടിപ്പിക്കുന്നതിന് അദ്ദേഹം തയാറായി. ബി.ബി.സിയിൽ ഗവേഷക എൻജിനീയറായിരുന്ന എച്ച്.എൽ. കിർകിെൻറ സഹായത്തോടെ രാജ്യത്തുടനീളം സർവേ നടത്തി പ്രക്ഷേപണ വികസനത്തിനുള്ള റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചു. അതോടെ, ഇന്ത്യൻ സ്​റ്റേറ്റ് േബ്രാഡ്കാസ്​റ്റിങ് സർവിസ്​ ഓൾ ഇന്ത്യ റേഡിയോ ആയിത്തീർന്നു.

റേഡിയോ ദിനം

എല്ലാ വർഷവും ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്രസഭ റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദര സൂചകമായാണിത്. 'റേഡിയോയും വിശ്വാസവും' (Radio and Trust) എന്നതാണ് ഇക്കുറി യുനെസ്‌കോ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.

അന്താരാഷ്ട്ര പ്ര​േക്ഷപണങ്ങൾ

1939ലാണ് വിദേശ േശ്രാതാക്കളെ ഉദ്ദേശിച്ചുള്ള പ്രക്ഷേപണ പരിപാടികൾ ആകാശവാണി ആദ്യമായി ഏറ്റെടുത്തത്. ഈ പ്രക്ഷേപണ പരിപാടികൾ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ കാലികപ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാടും വീക്ഷണവും വിദേശത്തുള്ള േശ്രാതാക്കൾക്ക് വ്യക്തമാക്കിക്കൊടുക്കാനും വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യക്കുള്ളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റിയും വികസന പരിപാടികളെപ്പറ്റിയും അറിവുണ്ടാക്കാനും വേണ്ടിയാണ്.

വിവിധ്ഭാരതി

1957 ഒക്ടോബർ മൂന്നിന് പ്ര​ക്ഷേപണം ആരംഭിച്ചു. ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടോടി കലാരൂപങ്ങൾ, ചിത്രീകരണങ്ങൾ തുടങ്ങിയവ അഖിലേന്ത്യാ വ്യാപകമായി പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയാണ് വിവിധ്ഭാരതി.

കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ

പ്രത്യേക ജനവിഭാഗങ്ങൾക്കോ ചെറു ഭൂപ്രദേശത്തോ മാത്രം ലഭ്യമാകുന്നതുമായ ചെറു പ്രക്ഷേപണനിലയങ്ങളാണിവ. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സംഘടനകളും ഇത്തരം നിലയങ്ങൾ സ്ഥാപിക്കാറുണ്ട്.

ഹാം റേഡിയോ

കേൾക്കാനും സംസാരിക്കാനും കഴിയുന്ന റേഡിയോയാണ് ഹാം റേഡിയോ. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന റേഡിയോ സന്ദേശ വിനിമയത്തെയാണ് ഹാം റേഡിയോ എന്നുപറയുന്നത്. ഹാം റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നവരെ ഹാം എന്നുപറയും. ഭൂകമ്പം ​േപാലുള്ള ദുരന്തങ്ങളിൽ ആശയവിനിമയത്തിനായി ഇവ വ്യാപകമായി ഉപയോഗിക്കുന്നു.

ആകാശവാണിയും ടാഗോറും

ഇന്ത്യ ഗവൺമെൻറിെൻറ പ്രക്ഷേപണ വകുപ്പിന് നൽകിയ പേരാണ് ആകാശവാണി. ആകാശത്തുനിന്നുള്ള ശബ്ദം എന്ന അർഥത്തിലാണ് റേഡിയോ പ്രക്ഷേപണത്തിന് ഈ പേര് നൽകിയത്. മഹാകവി രവീന്ദ്രനാഥ ടാഗോറാണ് ഈ പേര് നിർദേശിച്ചത്. ആകാശവാണി എന്ന പേര് മൈസൂർ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പാണ് ആദ്യം ഉപയോഗിച്ചത്. ഓൾ ഇന്ത്യ റേഡിയോ എന്നതോടൊപ്പം 'ആകാശവാണി'യും ഒരു സമാന്തര നാമമായി സ്വീകരിക്കപ്പെട്ടു. നിലവിൽ ആകാശവാണിക്ക് ഇന്ത്യയിലുടനീളം 470 പ്രക്ഷേപണ നിലയങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ, കൊച്ചി, ദേവികുളം, മഞ്ചേരി എന്നിവിടങ്ങളിൽ ആകാശവാണിക്ക് നിലയങ്ങളുണ്ട്.

ആകാശവാണി വാർത്താവിഭാഗത്തിന്റെ വെബ്സൈറ്റാണ് ന്യൂസ് ഓൺ എയർ. എല്ലാ ഭാഷകളിലെയും വാർത്തകളുടെ ആർക്കൈവ്സ് ഈ വെബ്സൈറ്റിലുണ്ടാവും. മൂന്നോ നാലോ വർഷം മുമ്പ് വരെയുള്ള വാർത്തകൾ ഇതിൽനിന്ന് തെരഞ്ഞെടുത്ത് കേൾക്കാം.

റേഡിയോ കേൾക്കാൻ ലൈസൻസ്

റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് എടുക്കേണ്ട ഒരുകാലം ഇന്ത്യയിലുണ്ടായിരുന്നു. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമ പ്രകാരം ഓൾ ഇന്ത്യ റേഡിയോയിൽനിന്നായിരുന്നു 1960കളിൽ ലൈസൻസ് എടുക്കേണ്ടിയിരുന്നത്. ബാങ്ക് പാസ്ബുക്കിന്റെ രൂപത്തിലായിരുന്നു ഇവ. അതിൽ റേഡിയോ ഉടമയുടെയും റേഡിയോ സൈറ്റിന്റെയും വിവരങ്ങളുണ്ടാകും. ഒരു റേഡിയോക്കുവേണ്ടി ലൈസൻസ് എടുത്താൽ ഉടമക്കും കുടുംബത്തിനും മാത്രമേ ഉപയോഗിക്കാനാവൂ.

റേഡിയോ കിയോസ്കുകൾ

റേഡിയോ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് നാട്ടുകാർക്ക് വാർത്തകളറിയാൻ സ്ഥാപിച്ച കേന്ദ്രങ്ങളാണിവ. ഓരോ പഞ്ചായത്തിലും നാലോ അഞ്ചോ റേഡിയോ കിയോസ്‌ക്കുകളുണ്ടായിരുന്നു. ഇവയോട് ചേർന്നിരിക്കാൻ ബെഞ്ചുകളും ദാഹമകറ്റാൻ കിണറുകളുമുണ്ടായിരുന്നു. റേഡിയോ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും നാട്ടിൽതന്നെയുള്ള ഒരാളെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Radioworld radio day
News Summary - 13 February World Radio Day
Next Story