Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightസാധ്യതകളുമായി മറൈൻ...

സാധ്യതകളുമായി മറൈൻ കോഴ്​സുകൾ

text_fields
bookmark_border
സാധ്യതകളുമായി മറൈൻ കോഴ്​സുകൾ
cancel

റെ​​യി​​ൽ, വ്യോ​​മ​​ഗ​​താ​​ഗ​​ത​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും സ​​മു​​ദ്രം വ​​ഴി​​യു​​ള്ള ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ന് ഒ​​ട്ടും പൊ​​ലി​​മ കു​​റ​​ഞ്ഞി​​ട്ടി​​ല്ല. ലോ​​ക​​മെ​​ങ്ങും സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ൾ എ​​ത്തി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ക​​പ്പ​​ലു​​ക​​ൾ രാ​​പ്പ​​ക​​ൽ ഭേ​​ദ​​മി​​ല്ലാ​​തെ സ​​ഞ്ച​​രി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു . ആ ​​ക​​പ്പ​​ലു​​ക​​ളി​​ലെ​​ല്ലാം ഒ​​ത്തി​​രി ആ​​ളു​​ക​​ൾ ജോ​​ലി ചെ​​യ്യു​​ന്നു​​മു​​ണ്ട്. ഉ​​യ​​ർ​​ന്ന ശ​​മ്പ​​ള​​വും ഏ​​വ​​രെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന ഗ്ലാ​​മ​​ർ പ​​രി​​വേ​​ഷ​​വും ക​​പ്പ​​ൽ​​ജോ​​ലി​​ക​​ളെ എ​​ന്നും മി​​ക​​വു​​റ്റ​​താ​​ക്കു​​ന്നു.

മ​​റൈ​​ന്‍ എ​​ന്‍ജി​​നീ​​യ​​റി​​ങ്

ക​​പ്പ​​ലു​​ക​​ൾ, മു​​ങ്ങി​​ക്ക​​പ്പ​​ലു​​ക​​ൾ, ബോ​​ട്ടു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഗ​​തി നി​​യ​​ന്ത്ര​​ണം, വാ​​യു​​സ​​ഞ്ചാ​​രം, വാ​​യു ശു​​ദ്ധീ​​ക​​ര​​ണം എ​​ന്നി​​വ​​യെ​​ല്ലാം മ​​റൈ​​ൻ എ​​ന്‍ജി​​നീ​​യ​​റി​​ങ്ങി​​ലാ​​ണ് കൈ​​കാ​​ര്യം ചെ​​യ്യു​​ക. മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ അ​​ഭി​​രു​​ചി​​യും ക​​പ്പ​​ലു​​ക​​ളി​​ൽ ജോ​​ലി​​ചെ​​യ്യാ​​ൻ താ​​ൽ​​പ​​ര്യ​​വു​​മു​​ള്ള​​വ​​ർ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​ക്കാ​​വു​​ന്ന ബ്രാ​​ഞ്ചാ​​ണി​​ത്.

യോ​​ഗ്യ​​ത

ഫി​​സി​​ക്‌​​സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്‌​​സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് 60% മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ​​യും ഇം​​ഗ്ലീ​​ഷി​​ന് 50% മാ​​ർ​​ക്കി​​ൽ കു​​റ​​യാ​​തെ​​യും നേ​​ടി പ്ല​​സ് ടു / ​​ത​​ത്തു​​ല്യ പ​​രീ​​ക്ഷ വി​​ജ​​യി​​ച്ചി​​രി​​ക്ക​​ണം. അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ​​നി​​ന്ന്​ മെ​​ക്കാ​​നി​​ക്ക​​ൽ/​​മ​​റൈ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ബി.​​ടെ​​ക് അ​​ല്ലെ​​ങ്കി​​ൽ ബി.​​ഇ കോ​​ഴ്‌​​സു​​ക​​ളി​​ൽ 60% മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ത്തി​​നു അ​​പേ​​ക്ഷി​​ക്കാം. പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ ഉ​​ണ്ടാ​​യി​​രി​​ക്കും . കാ​​ലാ​​വ​​ധി: നാ​​ലു വ​​ർ​​ഷം

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-IMU Kolkata Campus

Phone: (033) 2401 4673 / 76.

Email: director@merical.ac.in

Website: www.merical.ac.in

-IMU Mumbai Port Campus

Email: academicscell@imu.ac.in , Phone : (022)23723577, 23725987

-IMU Chennai Campus

Email: director.chennai@imu.ac.in, Phone : (044) 24530343 / 345

നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ ആ​​ൻ​​ഡ് ഷി​​പ്പ് ബി​​ൽ​​ഡി​​ങ്

ക​​പ്പ​​ലു​​ക​​ളു​​ടെ രൂ​​പ​​ക​​ൽ​​പ​​ന, നി​​ർ​​മാ​​ണം, ന​​വീ​​ക​​ര​​ണം തു​​ട​​ങ്ങി​​യ​​വ പ​​ഠി​​പ്പി​​ക്കു​​ന്ന ശാ​​ഖ​​യാ​​ണി​​ത്.

യോ​​ഗ്യ​​ത

പ്ല​​സ് ടു/​​ത​​ത്തു​​ല്യ പ​​രീ​​ക്ഷ​​യി​​ൽ കെ​​മി​​സ്ട്രി/ ഫി​​സി​​ക്‌​​സ്/​​മാ​​ത്ത​​മാ​​റ്റി​​ക്‌​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ മൊ​​ത്തം 60 ശ​​ത​​മാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ മാ​​ർ​​ക്ക് നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഉ​​ണ്ടാ​​യി​​രി​​ക്കും കാ​​ലാ​​വ​​ധി : നാ​​ലു വ​​ർ​​ഷം

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-Cochin University of Science and Technology

(CUSAT), Email: ship@cusat.ac.in, Phone : +91-484 257-5714

-Indian Maritime University (IMU) Chennai, Email : director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345

-IIT Madras,

Website : www.iitm.ac.in, Phone : 044 2257 8000

-IIT Kharagpur

Website : www.iitkgp.ac.in, Phone : +91-3222-255221

-Sree Narayana Gurukulam College of Engineering

Kolenchery, Ernakulam. Website: www.sngce.ac.in, Phone: 0484 259 7800

ബി.​​എ​​സ്​​​സി നോ​​ട്ടി​​ക്ക​​ൽ സ​​യ​​ൻ​​സ്

യോ​​ഗ്യ​​ത: പ്ല​​സ് ടു/ ​​ത​​ത്തു​​ല്യ യോ​​ഗ്യ​​ത​​യി​​ൽ മാ​​ത്‍സ്, ഫി​​സി​​ക്‌​​സ്, കെ​​മി​​സ്ട്രി എ​​ന്നി​​വ​​ക്ക് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കും ഇം​​ഗ്ലീ​​ഷ് 50% മാ​​ർ​​ക്കും നേ​​ടി​​യി​​രി​​ക്ക​​ണം. കാ​​ലാ​​വ​​ധി: മൂ​​ന്നു വ​​ർ​​ഷം

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-Central Institute of Fisheries Nautical and Engineering Training

Kochi, Kerala, Phone : (0484)2351493, 2351790

Website: www.cifnet.nic.in

-Coimbatore Marine College

Phone : 0422 236 4999

Website: www.cmcmarine.in

-Academy of Maritime Education and Training Karnataka

Phone : 91 - 44 - 2744 4625

Website: www.ametuniv.ac.in

-Maharashtra Academy of Naval Education,

Phone : 020 3069 3845

Website: www.manetpune.edu.in

-Indian Maritime University - (IMU) Chennai, Email: director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345

ബി.​​എ​​സ്​​​സി മാ​​രി​​ടൈം സ​​യ​​ൻ​​സ്

യോ​​ഗ്യ​​ത: മാ​​ത്ത​​മാ​​റ്റി​​ക്‌​​സ്, ഫി​​സി​​ക്‌​​സ്, കെ​​മി​​സ്ട്രി വി​​ഷ​​യ​​ങ്ങ​​ളി​​ൽ 60% മാ​​ർ​​ക്കോ​​ടെ​​യു​​ള്ള പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. ഇം​​ഗ്ലീ​​ഷി​​ന് 50% മാ​​ർ​​ക്ക് നേ​​ടി​​യി​​രി​​ക്ക​​ണം. കാ​​ലാ​​വ​​ധി: മൂ​​ന്നു വ​​ർ​​ഷം

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-Marine Engineering and Research Institute, umbai, Phone: 022 2372 5987

-Marine Engineering and Research Institute, Kolkata, Phone : 033 2401 4675

-Lal Bahadur Shastri College of Advanced Maritime Studies and Research, Mumbai, Phone : 022 2371 9931

-Indian Institute of Port Management Kolkata ,Email: director.kolkata@imu.ac.in, Phone : (033) 2439 4123/4124

-Indian Maritime University Visakhapatnam Campus, Website : www.imuv.edu.in.

പോ​​ർ​​ട്ട് ആ​​ൻ​​ഡ് ഷി​​പ്പി​​ങ്​ മാ​​നേ​​ജ്‌​​മെ​​ൻ​​റി​​ൽ എം.​​ബി.​​എ

ക​​പ്പ​​ൽ ഗ​​താ​​ഗ​​തം, ച​​ര​​ക്കു​​നീ​​ക്ക​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യ​​ൽ, അ​​വ​​യു​​ടെ സം​​ഭ​​ര​​ണം, ക​​പ്പ​​ലു​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണം, സു​​ര​​ക്ഷ, തു​​ട​​ങ്ങി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ൾ ഏ​​റെ​​യു​​ള്ള തൊ​​ഴി​​ലി​​ട​​മാ​​ണ് പോ​​ർ​​ട്ട് മാ​​നേ​​ജ്‌​​മെ​​ൻ​​റ്.

യോ​​ഗ്യ​​ത

ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ലോ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ലോ മാ​​നേ​​ജ്‌​​മെ​​ൻ​​റ്​ മേ​​ഖ​​ല​​യി​​ലോ മി​​ക​​ച്ച മാ​​ർ​​ക്കോ​​ടു​​കൂ​​ടി പാ​​സാ​​യ ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഉ​​ണ്ടാ​​യി​​രി​​ക്കും.

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-Indian Maritime University

-Kochi Campus, Email : academicscell@imu.ac.in, Phone: 0484 2989402 / 2118542

-Kolkata Campus, Website: www.merical.ac.in, Phone : (033) 2401 4673

-Adithya Institute of Management Studies, Thiruvananthapuram, Email : info@adithyaims.com, Phone : +91 471-2750225

-Phoenix Maritime Services Pvt. Ltd,Nagpur, Maharashtra. Website : http://www.phoenixmaritime.in

-Indian Institute of Logistics Kochi , Email: info@iilskochi.com,

Phone : 0484 4042780/6491050

ജ​​ന​​റ​​ൽ പ​​ർ​​പ്പ​​സ് റേ​​റ്റി​​ങ് (ജി.​​പി റേ​​റ്റി​​ങ്)

ഷി​​പ്പി​​ങ് ക​​മ്പ​​നി​​ക​​ളി​​ൽ ഡെ​​ക്ക്/​​എ​​ൻ​​ജി​​ൻ ജീ​​വ​​ന​​ക്കാ​​രാ​​യി ജോ​​ലി ല​​ഭി​​ക്കാ​​നും ക​​ട​​ലി​​ലെ മ​​റ്റു ജോ​​ലി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത​​യാ​​യും ക​​ണ​​ക്കാ​​ക്കു​​ന്ന കോ​​ഴ്‌​​സാ​​ണ്‌ ജി.​​പി.​​റേ​​റ്റി​​ങ്

യോ​​ഗ്യ​​ത

പ​​ത്താം ത​​രം പ​​രീ​​ക്ഷ​​യി​​ൽ 40 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യ​​പ​​രി​​ധി 18 -25. സാ​ധാ​ര​ണ ജ​​നു​​വ​​രി​​യി​​ലും ജൂ​ൈ​​ല​​യി​​ലു​​മാ​​ണ് ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക. കാ​​ലാ​​വ​​ധി: ആ​​റു മാ​​സം

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-Sri Chakra Maritime College, Email: admissions@srichakramaritimecollege.com, Phone: +91 7397474666

-Indian Maritime University, Chennai Campus, Email: director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345

-Maritime Education Training & Research Institute, Kolkata, Email: metrikolkata@hotmail.com, Phone : 033 2465-7161

-Sriram Institute of Marine Studies, New Delhi, Email: coursebooking@simsnd.in, Phone: (+91) 9990565959, 9911486060

-Euro Tech Maritime Academy, Aluva, Ernakulam, Kerala, Email : college@eurotechmaritime.org, Phone : 8943344650, 7025080044.

മാ​​രി​​ടൈം കേ​​റ്റ​​റി​​ങ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്‌​​സ്

ഷി​​പ്പി​​ങ് ഏ​​രി​​യ, ആ​​ശു​​പ​​ത്രി​​ക​​ൾ, അ​​തി​​ഥി ഭ​​വ​​ന​​ങ്ങ​​ൾ, റി​​സോ​​ർ​​ട്ടു​​ക​​ൾ എ​​ന്നി​​വ​​യി​​ൽ ചീ​​ഫ് കു​​ക്ക്, കേ​​റ്റ​​റി​​ങ് ഓ​​ഫി​​സ​​ർ, ഹോ​​ട്ട​​ൽ മാ​​നേ​​ജ​​ർ, മെ​​യി​​ൻ​​റ​​ന​​ൻ​​സ് മാ​​നേ​​ജ​​ർ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ ശോ​​ഭി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന കോ​​ഴ്‌​​സാ​​ണി​​ത്.

യോ​​ഗ്യ​​ത

10+2വി​​ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

ആ​​തി​​ഥ്യ​​മ​​ര്യാ​​ദ, നാ​​വി​​ക വാ​​സ്തു​​വി​​ദ്യ, ആ​​ഹാ​​ര ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ, കേ​​റ്റ​​റി​​ങ് സ​​ർ​​വി​​സ്, സ​​മു​​ദ്ര​​ഘ​​ട​​ന, ക​​പ്പ​​ൽ ജ്യാ​​മി​​തി, മാ​​രി​​ടൈം സ്​​​റ്റ​​ഡീ​​സ്, ബി​​വ​​റേ​​ജ​​സ് സേ​​വ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ൾ പ​​ഠി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു.

കാ​​ലാ​​വ​​ധി: ആ​​റു മാ​​സം

സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ

-Maritime Education Training & Research Institute, Kolkata, Email: metrikolkata@hotmail.com, Phone : 033 2465-7161/62/63

-Euro Tech Maritime Academy, Kochi, Email: college@eurotechmaritime.org, Phone: 8943344650, 7025080044.

-Sea Scan Maritime Foundation, Goa, Email : scanacad@gmail.com, Phone: +91832 2783248, +91832 2783249

-Marine Medical Clinic, Mumbai: Phone 022 2269 1745

-Cosmopolitan Technology of Maritime College, Chennai . Phone : 044 2524 3150, 2522 7752

ഡി​​പ്ലോ​​മ ഇ​​ൻ നോ​​ട്ടി​​ക്ക​​ൽ സ​​യ​​ൻ​​സ്

യോ​​ഗ്യ​​ത

ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ് വി​​ഷ​​യ​​ങ്ങ​​ളി​​ലു​​ള്ള 10 +2 ആ​​ണ് ഈ ​​കോ​​ഴ്‌​​സി​​ലേ​​ക്കു​​ള്ള അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. കോ​​ഴ്‌​​സ് കാ​​ലാ​​വ​​ധി ഒ​​രു വ​​ർ​​ഷം. ഡി​​പ്ലോ​​മ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്ക് പ​​രി​​ശീ​​ല​​ന കേ​​ഡ​​റ്റ് ആ​​വാം. മെ​​റി​​റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ലോ എ​​ൻ​​ട്ര​​ൻ​​സ് മു​​ഖേ​​ന​​യോ ആ​​ണ് പ്ര​​വേ​​ശ​​നം .

സ്ഥാ​​പ​​ന​​ങ്ങ​​ൾ

-Indian Maritime University Chennai Campus, Email: director.chennai@imu.ac.in, Phone : (044) 24530343 / 345

-Hindustan Institute of Maritime Training, Chennai, Email: booking@himtmarine.com, Phone : (+91 44) 3010 3010, 4343 9696

-Shriram Institute of Maritime Studies, New Delhi, Email: coursebooking@simsnd.in, Phone: (+91) 9990565959, 9911486060.

-Vishwakarma Maritime Institute, Pune: Phone : 011 6599 0990

-Sai Ram Shipping Science College, Chennai, Email : http://www.sairamgroup.in/Shipping, Phone : 044-42267777, 42267778.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marinemarine coursecareer guide
News Summary - marine courses and institutions
Next Story