വിഷം തീണ്ടിയവൾ
മീശയുടെ വേരുകളിറങ്ങി ഹൃദയത്തിൽ കാട് മുളച്ചൊരുവനെ പെണ്ണൊരുത്തി പ്രണയിക്കുന്നു. ചില്ലകൾ കൊരുത്ത് വെളിച്ചമിറങ്ങാത്ത കാട്ടിൽ, അവന്റെ മടിയിൽ കിടക്കുമ്പോഴെല്ലാം കാറ്റ് നിലാതുണ്ടുകൾ അവൾക്കെറിഞ്ഞ് കൊടുത്തു. ഇരുട്ടുപൂത്ത പകലുകളിൽ നിലാതുണ്ടുകൊണ്ട് വിളക്ക് കത്തിച്ചു പെണ്ണ്. ഒച്ചയിട്ടൊഴുകുന്ന...
Your Subscription Supports Independent Journalism
View Plansമീശയുടെ വേരുകളിറങ്ങി
ഹൃദയത്തിൽ കാട് മുളച്ചൊരുവനെ പെണ്ണൊരുത്തി പ്രണയിക്കുന്നു.
ചില്ലകൾ കൊരുത്ത്
വെളിച്ചമിറങ്ങാത്ത കാട്ടിൽ, അവന്റെ മടിയിൽ കിടക്കുമ്പോഴെല്ലാം
കാറ്റ് നിലാതുണ്ടുകൾ അവൾക്കെറിഞ്ഞ് കൊടുത്തു.
ഇരുട്ടുപൂത്ത പകലുകളിൽ
നിലാതുണ്ടുകൊണ്ട് വിളക്ക് കത്തിച്ചു പെണ്ണ്.
ഒച്ചയിട്ടൊഴുകുന്ന അരുവിയിലെ വെള്ളം കുടിച്ചു തിരിച്ചു വരുമ്പോൾ കല്ലിൽതട്ടി അവളുടെ വിരലുകൾ മുറിയുന്നു.
കാട്ടുപച്ച പുരട്ടി അവൻ മുറിവുണക്കുന്നു.
ഒറ്റയായി നിൽക്കുന്നൊരു വൃക്ഷത്തിന്റെ ഉച്ചിയിൽ നിന്നിറ്റ് വീണ തേൻതുള്ളിയിലേക്കവൾ നാക്ക് നീട്ടുന്നു.
തേൻതുള്ളി വീണു പൊള്ളിയ നാവുകൊണ്ട് പാട്ടുപാടാൻ കഴിയാതെ വരുന്നു.
കാട്ടിലെ രാപ്പാടിയുടെ
പാട്ട് ഒളിച്ചുകേട്ടതിനു അവളുടെ ചെവിയിലയാൾ ചെമ്പരത്തിപ്പൂ തിരുകുന്നു.
ഇരുട്ടിനെയും കാടിനെയും
അവൾക്ക് പേടിയാകുന്നു
അയാളറിയാതെ ഇറങ്ങി ഓടുന്നു.
ചതുപ്പിലെ അണലി അവളുടെ കാലുകളിൽ ചുംബിക്കുന്നു.
അവളിൽ നീലനിറം പടരുന്നു.