ജൽത്തെഹേ ജിസ്കെ ലിയേ
കണ്ണുകളിൽ വിരഹം ജ്വലിച്ചപ്പോൾ സ്വപ്നഭിത്തികൾ തകർത്ത ജീവിതസത്യങ്ങൾ അവരെ നോക്കി ക്രൂരമായി ചിരിച്ചു. ഓടുന്ന ട്രെയിനിൽ അന്യോന്യം നോക്കിയിരിക്കേയൊരിക്കൽ സുഷുപ്തിയിലാണ്ട സ്നേഹം വീണ്ടും മൗനവല്മീകത്തിലൊളിച്ചു. മറവിപുതപ്പിനടിയിൽ മൂടി കിടന്ന ഇഷ്ടം ഓർമച്ചൂടേറ്റ് ഉണർന്നപ്പോൾ ഒറ്റയ്ക്കായ പഴയ പരിഭവം പിന്നെയുമൊരു പരിരംഭണം കൊതിച്ചു. പറയാതെ പോയ ഇഷ്ടമിടയിൽ ദീർഘനിശ്വാസം ചെയ്തപ്പോൾ വീണ്ടുമവർ പഴയ പ്രണയദൂരം...
Your Subscription Supports Independent Journalism
View Plansകണ്ണുകളിൽ വിരഹം ജ്വലിച്ചപ്പോൾ
സ്വപ്നഭിത്തികൾ തകർത്ത ജീവിതസത്യങ്ങൾ
അവരെ നോക്കി ക്രൂരമായി ചിരിച്ചു.
ഓടുന്ന ട്രെയിനിൽ അന്യോന്യം
നോക്കിയിരിക്കേയൊരിക്കൽ
സുഷുപ്തിയിലാണ്ട സ്നേഹം
വീണ്ടും മൗനവല്മീകത്തിലൊളിച്ചു.
മറവിപുതപ്പിനടിയിൽ മൂടി കിടന്ന ഇഷ്ടം
ഓർമച്ചൂടേറ്റ് ഉണർന്നപ്പോൾ
ഒറ്റയ്ക്കായ പഴയ പരിഭവം
പിന്നെയുമൊരു പരിരംഭണം കൊതിച്ചു.
പറയാതെ പോയ ഇഷ്ടമിടയിൽ
ദീർഘനിശ്വാസം ചെയ്തപ്പോൾ
വീണ്ടുമവർ പഴയ പ്രണയദൂരം
ഉള്ളിലൊരുമിച്ചു താണ്ടി.
അന്നേരമദൃശ്യമായി ആരോ
അവരെ നോക്കി പാടി
‘‘ജൽത്തെഹേ ജിസ്കെ ലിയേ!!!’