Begin typing your search above and press return to search.
proflie-avatar
Login

ജീവിച്ചിരുന്ന കടൽ

ജീവിച്ചിരുന്ന കടൽ
cancel

ഇടയ്ക്കിടയ്ക്ക്, ഏതോ ഓർമയിൽ അയാൾ ചുണ്ടനക്കും, മുമ്പിവിടെയൊരു കടൽ ഉണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായെന്നോ ഇല്ലാതായെന്നോ ചോദിച്ചാൽ, പിന്നെയും ആവർത്തിക്കും സത്യമായും മുമ്പിവിടെ ഒരു കടൽ ജീവിച്ചിരുന്നു. ചില രാത്രികളിൽ കരക്കാറ്റിന്റെ തണുപ്പെന്നയാൾ അസ്വസ്ഥനാകും, എന്നെ ഇറുകെ കെട്ടിപ്പിടിക്കും. പെട്ടെന്ന് ജ്യോഗ്രഫി ക്ലാസിൽ കരക്കാറ്റിനേയും കടൽക്കാറ്റിനേയും നിർവചിക്കാനാകാതെ തലകുനിച്ചു നിന്നൊരു പതിന്നാലുകാരിയെ എനിക്കോർമ വരും. മീൻ ചത്തു പൊന്തിയതി​ന്റെ ഗന്ധം അസഹനീയമെന്നയാൾ പിറുപിറുക്കും, ഒന്നുമോർക്കാതെ സാരിത്തുമ്പുകൊണ്ട് ഞാനെ​ന്റെ മൂക്ക് മറയ്ക്കും. കടൽക്ഷോഭത്തിന് സാധ്യതയെന്ന...

Your Subscription Supports Independent Journalism

View Plans

ഇടയ്ക്കിടയ്ക്ക്,

ഏതോ ഓർമയിൽ

അയാൾ ചുണ്ടനക്കും,

മുമ്പിവിടെയൊരു കടൽ ഉണ്ടായിരുന്നു.

അതെങ്ങനെ ഉണ്ടായെന്നോ

ഇല്ലാതായെന്നോ ചോദിച്ചാൽ,

പിന്നെയും ആവർത്തിക്കും

സത്യമായും മുമ്പിവിടെ

ഒരു കടൽ ജീവിച്ചിരുന്നു.

ചില രാത്രികളിൽ കരക്കാറ്റിന്റെ

തണുപ്പെന്നയാൾ അസ്വസ്ഥനാകും,

എന്നെ ഇറുകെ കെട്ടിപ്പിടിക്കും.

പെട്ടെന്ന് ജ്യോഗ്രഫി ക്ലാസിൽ

കരക്കാറ്റിനേയും കടൽക്കാറ്റിനേയും

നിർവചിക്കാനാകാതെ തലകുനിച്ചു

നിന്നൊരു പതിന്നാലുകാരിയെ

എനിക്കോർമ വരും.

മീൻ ചത്തു പൊന്തിയതി​ന്റെ ഗന്ധം

അസഹനീയമെന്നയാൾ പിറുപിറുക്കും,

ഒന്നുമോർക്കാതെ സാരിത്തുമ്പുകൊണ്ട്

ഞാനെ​ന്റെ മൂക്ക് മറയ്ക്കും.

കടൽക്ഷോഭത്തിന് സാധ്യതയെന്ന

റേഡിയോ പ്രവചനത്തി​ന്റെ

അവ്യക്തതയിൽ ഞാനയാളോട്

ചേർന്നു നിൽക്കും,

ആ മടിയിൽ മുഖമൊളിപ്പിക്കും.

തീരത്ത് നങ്കൂരമിട്ട ഉരുവിലൊളിപ്പിച്ച

പേർഷ്യൻ സുന്ദരിയെ കുറിച്ചയാൾ

വാതോരാതെ വർണിക്കും,

കുശുമ്പെടുത്തു ഞാൻ ചുണ്ടു കോട്ടും.

ഒരിക്കൽ അയാൾ ഒക്കെയും മറന്നുപോയി,

മറന്നു മറന്നു മരിച്ചുപോയി

പിന്നങ്ങോട്ട്

എല്ലാ സായാഹ്നങ്ങളിലും,

ജനൽപ്പാളികളിലടിച്ചു തകരുന്ന

തിരമാലകളും,

മണലിൽ വീടുണ്ടാക്കി

കൂകി വിളിക്കുന്ന കുട്ടികളും

എ​ന്റെ സ്വസ്ഥത കെടുത്തി.

ശരിയാകാം ഇവിടെ

ഒരു കടലുണ്ടായിരുന്നിരിക്കാം.

ഉയിര് വറ്റിയിട്ടും

പിൻവാങ്ങാൻ കഴിയാതെ

ഓർമയിലിപ്പോഴും

ജീവിക്കുന്നൊരാഴക്കടൽ.

News Summary - madhyamam weekly malayalam poem