Begin typing your search above and press return to search.
ഊഴം
Posted On date_range 3 Jun 2021 4:31 PM IST
Updated On date_range 3 Jun 2021 4:38 PM IST
മഹാമാരിയാല്‍ മരിച്ച് ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍
ഊഴം കാത്തു കിടക്കുന്ന ജഡങ്ങളെയോര്ത്ത്
ഊഴവും കാത്തു കിടക്കുകയാണു ഞാന്‍
മുട്ടുകുത്തുന്നുവെന് പ്രൗഢനഗരമി-
താഴെ, ത്തണുത്ത നിലത്തു; നീലക്കുളി-
രാഴിയിലിന്നലെ വായുവേയില്ലാതെ-
യാഴ്ന്നു പിടഞ്ഞു ഹിമമായുറഞ്ഞപോല്.
ന്നിത്തിരിശ്ശ്വാസത്തിനായ് കേണു ദീനമായ്.
ഏപ്രിലാണേറ്റവും ക്രൂരമാം മാസം, ആര്
കേള്‍ക്കാന്‍ മരിക്കുമരചെൻറയർഥന? ആളും ചിതകളെന് മുന്നില്‍ പിശാചിെൻറ
നാവുപോല്‍ ജ്വാലകള്‍ നീട്ടി, ''വരൂ, വരൂ,
ഈയഗ്നി തന് ജഠരത്തിലര്പ്പിക്ക നിന്
സ്വാദുള്ളൊരസ്ഥിയും മാംസവും, എെൻറയീ-
ത്തീരാവിശപ്പില് ദഹിക്കാന്‍, നിരനിര-
യായി ഞാന്‍ കാണ്മൂ ഹവിസ്സാം ജഡങ്ങളെ.'' ഏറെയുണ്ടല്ലോ മനുഷ്യരെനിക്കു മു-
മ്പീയാത്മവിദ്യാലയത്തില് വന്നെത്തിയോര്‍
ഞാന്‍ മുപ്പതാമനാണിന്ന്, പൊറുക്കുക
പാവകദേവ, എന്നൂഴം വരുംവരെ.
സാരമില്ലാ നിെൻറ ക്ഷുത്ത്, മൃതിയുടെ
കാല്മുട്ടിടയില് ഞെരിഞ്ഞ കഴുത്തിെൻറ
നാഡികള്‍ തന് കൊടുംവേദനയെങ്ങിനെ
നീയറിയാന്‍! കണ്ണിമാങ്ങാപ്പുളിരസം,
പൂമണം, ഏശാത്തോരിന്ദ്രിയമൃത്യുവിന്
നീറും ഹിമസ്പര്ശം, അന്ത്യമുഹൂര്‍ത്തത്തില്‍
മാനസമോടിക്കളിക്കുന്ന ഗ്രാമീണ-
വീഥികള്‍ തീരെക്കുതിര്ത്തു പെയ്യും മഴ,
മാവിലണ്ണാന് പോല്‍ പിടിച്ചു കയറുന്ന
പീറച്ചെറുക്കെൻറയാര്ത്തിയും നീറ്റവും,
ഏറെക്കുറുകിത്തിളയ്ക്കും തരുണെൻറ
പ്രേമങ്ങള്‍ തന് ഹ്രസ്വജീവന്, നുകം പോലെ
ഭാരം ചുമന്നു മടുക്കുന്ന ജീവിത-
ഭീതികള്‍, ലോകങ്ങളോരോന്നു ചുറ്റിലും
തീരെത്തകര്ന്നു വീഴുമ്പോഴുമൊറ്റക്ക്
നാളുകളെണ്ണുന്ന താരകാശൂന്യമാം
വാർധകം, രാഗം മറന്നൊരു വീണപോല്‍
ഏതോ മുറിയുടെ മൂലയില്‍ വിസ്മൃത-
പ്രാണനായ്, പച്ചകള്‍ പോയൊരുഭൂമി പോല്‍
തീരെത്തളര്ന്ന ബധിരമാം ജീവിതം. ഹാ, കുയില്‍ പാടുന്ന കേട്ടു ഞാനിന്നലെ-
യാശുപത്രിക്കു പുറത്ത്; പകുക്കുകെന്
പ്രാണന് മരിക്കുന്ന കാടിനും മേടിനും,
ഏകുകെന് ശ്വാസമീ നീരിനും വേരിനും.
മാനുകള്‍ ചാടി നടക്കട്ടെ പാതയില്‍,
ആന കുളിക്കട്ടെ തൂര്‍ത്ത വയലിെൻറ
ധൂളിയില്‍, സിംഹികള്‍ നീന്തട്ടെ ചോലയില്‍.
നീ പഠിപ്പിക്കുന്നു പാഠങ്ങളിങ്ങനെ,
ഹേ പ്രകൃതീ, ഞങ്ങള്‍ മാതൃഹന്താക്കളെ.
ഊഴവും കാത്തെെൻറയക്കം കുറിച്ചൊരീ
നീളനുറയില് ഞാന്‍ വിശ്രമിക്കുമ്പൊഴും
ഏറെക്കൊതിപ്പൂ: ബലിയായിടട്ടെ ഞാന്‍
നാളെത്തളിരിടും ഭൂവിനും മര്‍ത്ത്യനും.