ത്രില്ലർ താളുകൾ
1ബോറടിച്ച നേരത്ത് ബോർഹസിന്റെ1 കഥകൾ വായിച്ചപ്പോൾ ജീവിതമൊരു ഷെർലോക്ഹോംസ് 2 നോവൽപോലെ തോന്നി. 2മുന്നോട്ടുള്ള പ്രയാണം ഡാവിഞ്ചി കോഡ്3 പോലെ ദുരൂഹമായ നേരങ്ങളിലൊക്കെയുമുള്ളിലെ അനുഭവങ്ങളുടെ എക്സ് റേ ഷീറ്റുകളിൽ കാലം നിഴലിച്ചിരുന്നു. 3കണ്ടതിനുള്ളിൽ കാണാത്തതുണ്ടെന്നും കേട്ടതിനുള്ളിൽ കേൾക്കാത്തതുണ്ടെന്നുമോർക്കേ ഉള്ളിലൊരു ജെയിംസ് ബോണ്ട് 4 ചിരിക്കുന്നുണ്ടായിരുന്നു. 4ചിരി മാഞ്ഞ നേരങ്ങളിലൊക്കെയും സിഡ്‌നി ഷെൽഡന്റെ5 വിജയനായകന്മാരെയോർത്ത് ആശ്വസിക്കാറുണ്ടായിരുന്നു. 5ഒടുവിൽ... അഗതാ ക്രിസ്റ്റിയുടെ6 കഥകളിലെ കൊലയാളിയെ പോലൊരാൾ പലരുടെ വാക്കുകളിലും ഒളിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലായ...
Your Subscription Supports Independent Journalism
View Plans1
ബോറടിച്ച നേരത്ത് ബോർഹസിന്റെ1
കഥകൾ വായിച്ചപ്പോൾ
ജീവിതമൊരു ഷെർലോക്ഹോംസ് 2
നോവൽപോലെ തോന്നി.
2
മുന്നോട്ടുള്ള പ്രയാണം
ഡാവിഞ്ചി കോഡ്3 പോലെ
ദുരൂഹമായ നേരങ്ങളിലൊക്കെയുമുള്ളിലെ
അനുഭവങ്ങളുടെ എക്സ് റേ ഷീറ്റുകളിൽ
കാലം നിഴലിച്ചിരുന്നു.
3
കണ്ടതിനുള്ളിൽ കാണാത്തതുണ്ടെന്നും
കേട്ടതിനുള്ളിൽ കേൾക്കാത്തതുണ്ടെന്നുമോർക്കേ
ഉള്ളിലൊരു ജെയിംസ് ബോണ്ട് 4 ചിരിക്കുന്നുണ്ടായിരുന്നു.
4
ചിരി മാഞ്ഞ നേരങ്ങളിലൊക്കെയും
സിഡ്‌നി ഷെൽഡന്റെ5 വിജയനായകന്മാരെയോർത്ത്
ആശ്വസിക്കാറുണ്ടായിരുന്നു.
5
ഒടുവിൽ...
അഗതാ ക്രിസ്റ്റിയുടെ6 കഥകളിലെ
കൊലയാളിയെ പോലൊരാൾ
പലരുടെ വാക്കുകളിലും
ഒളിച്ചിരിക്കുന്നുണ്ടെന്ന്
മനസ്സിലായ നേരമവൾ
മറ്റൊരു ത്രില്ലർ കഥ
കുറിക്കുകയായിരുന്നു.