പുതിന, മല്ലിയില എന്നതുപോലെ നോൺവെജിറ്റേറിയൻ കറികളിലും ബിരിയാണിയിലും ചേർക്കാവുന്ന മറ്റൊരു സുഗന്ധവിളയാണ് ആഫ്രിക്കന്‍ മല്ലി. കേരളത്തിൽ പുതുമുഖമാണ് ഈ താരം. ഗന്ധത്തിലും രുചിയിലും ഏറെ മുന്നിൽ നിൽക്കുന്ന ആഫ്രിക്കൻ മല്ലി വലിയ പരിചരണം കൂടാതെ തന്നെ വളരുന്ന ചെടിയാണ്. മല്ലിയില പോലെ നട്ടുവളർത്താൻ വലിയ ബുദ്ധിമുട്ടില്ല എന്നതാണ് ഇതിന്‍റെ ജനപ്രീതി കൂട്ടുന്നത്.
കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകള്‍ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ ഇല ലഭിക്കും. ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്‍റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകളുടെ ആകൃതിയിലാണ്. ഉള്ളവയുമാണ്. മധ്യത്തില്‍ നിന്ന് നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ ധാരാളം പൂക്കള്‍ വിടരും.
തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തെറിഞ്ഞും ആഫ്രിക്കന്‍ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടാം. സാധാരണ രീതിയില്‍ ഗ്രോബാഗും ചട്ടിയുമെല്ലാം തയാറാക്കി തൈ നടാം. വേനലില്‍ നനച്ചു കൊടുക്കണം. അല്‍പ്പം തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു അറുപത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇലകള്‍ പറിച്ചു തുടങ്ങാം.
നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. ഈ ഇലച്ചെടിയുടെ യഥാർഥ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്. കറികളിൽ മാത്രമല്ല, ഔഷധമായും ഇവ ഉപയോഗിക്കാറുണ്ട്.
ഇവയുടെ വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍ നിന്നു തയാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍ നിന്നു തയാറാക്കുന്ന കഷായം വയറുവേദനക്കും ഔഷധമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയുള്ളവർക്ക് മല്ലിയില ചായയിലിട്ട് തിളപ്പിച്ച് ഉപയോഗിക്കാറുണ്ട്.
മല്ലിചമ്മന്തി
ആഫ്രിക്കൻ മല്ലിയില ചേർത്തുണ്ടാക്കു്ന ചമ്മന്തി ദഹനശേഷി വർധിപ്പിച്ച് നല്ല വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. ഒരു പിടി ആഫ്രിക്കൻ മല്ലിയില അരച്ച് ചേർത്തോ ചെറുതായി അരിഞ്ഞിട്ടൊ അതിൽ കാന്താരിയും ഉള്ളിയും വെളുത്തുള്ളിയും തേങ്ങയും ചേർത്ത് ചമ്മന്തി ഉണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.