തണലിനും പോഷകത്തിനും ബബ്ലൂസ് നാരകം

കേരളത്തിലെ മണ്ണിൽ നന്നായി വളർന്ന് കായ്ഫലങ്ങൾ നൽകുന്നതാണ്​ ബബ്ലൂസ് നാരകം. പണ്ട്​ വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും ധാരാളം നട്ടുപിടിച്ചിരുന്ന ഈ വൃക്ഷം പിന്നീട് അന്യമായി. ഇപ്പോൾ തിരിച്ചുവരുന്ന കാഴ്​ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.


മാതോളിനാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരകം തുടങ്ങിയ പേരുകളുമുണ്ട്​. മരമായി വളരുന്നതിനാൽ മുറ്റത്ത്​ തണലിനായും വളർത്താം. കായ്കൾ ഉണ്ടായി ആറു മാസത്തിനകം വിളവെടുപ്പ് നടത്താവുന്ന പഴമാണിത്. 

മേയ്​, ജൂൺ മാസങ്ങളിൽ പൂക്കളായി കായ്കളുണ്ടാവും. നവംബർ, ഡിസംബറിൽ വിളവെടുക്കാം. വിത്തുകൾ മുളപ്പിച്ചും എയർ ലെയറിങ്​, ഗ്രാഫ്റ്റിങ്​, ബഡ്​ഡിങ്​ രീതിയിലും തൈകൾ ഉൽപാദിപ്പിച്ച് നടാം. ബഡ്​ ചെയ്​ത തൈകൾ അധികം ഉയരംവെക്കാതെ ഫലം തരും. ഇടക്ക് കോതിവിട്ടാൽ പുതിയ ശിഖരങ്ങൾ വളർന്ന് പഴങ്ങൾ ധാരാളമുണ്ടാകും. ഇടക്ക് ജൈവവളങ്ങൾ നൽകിയാൽ വിളവ് വർധിപ്പിക്കാം.


നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്.വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

സാധാരണ വലിയ പരിചരണമില്ലാതെ വർഷംതോറും ഫലം ലഭിക്കും. വേനൽക്കാലങ്ങളിൽ ആവശ്യത്തിന്​ നനക്കണം. അല്ലെങ്കിൽ ശിഖരങ്ങൾക്ക് ഉണക്കം ബാധിക്കാൻ സാധ്യതയുണ്ട്. നഴ്സറികളിൽ പല രീതിയിൽ ഉൽപാദിപ്പിച്ച തൈകൾ ലഭ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.