വെള്ളരി കൃഷിക്ക് അനുയോജ്യമായ കാലമാണ് ഇത്. കണിവെള്ളരി കൃഷി ചെയ്യുന്ന കാലം. വെള്ളരി കൃഷിയിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട രോഗങ്ങളാണ് കായ് ചീയൽ രോഗം, ഫ്യൂസേറിയം വാട്ടം, വെള്ളരി മൊസൈക് രോഗം തുടങ്ങിയവ.
കായകളിലെ മുറിവുകളിലൂടെ ആണ് കുമിൾ ബാധിക്കുന്നത്. കുമിൾ ബാധ ഏറ്റാൽ കായ്കളിൽ വെളുത്ത പഞ്ഞിപോലെ ആവരണം ഉണ്ടാകുന്നു. സാധാരണയായി മണ്ണിൽ തൊട്ടു കിടക്കുന്ന സ്ഥലത്തു നിന്നാണ് രോഗം തുടങ്ങുന്നത്. ആദ്യം നനഞ്ഞത് പോലെ പാടുകൾ കാണപ്പെടുകയും പിന്നീട് കായ് ചീഞ്ഞ് പോവുകയും ചെയ്യുന്നു. കീടബാധയേറ്റ എല്ലാ കായ്കളും നീക്കം ചെയ്ത ശേഷം രോഗബാധ കുറയ്ക്കുവാൻ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി.
ഇത് ഒരു വൈറസ് രോഗമാണ്. ഇതിൻറെ പ്രധാനലക്ഷണം ഇളം പച്ച നിറത്തിലോ കടുംപച്ച നിറത്തിലോ ഉള്ള വരകളും പുള്ളികളും ഇലകളിൽ കാണപ്പെടുന്നതാണ്. ഈ രോഗം നിമിത്തം ചെടികളുടെ വളർച്ച മുരടിക്കുകയും പൂക്കളും കായ്കളും കുറയുകയും ചെയ്യുന്നു. രോഗം പരത്തുന്ന പ്രാണികളെ ഇല്ലാതാക്കുവാൻ ഡൈമേതൊയേറ്റ് 30EC രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി.
ഇലകളിൽ ജലാംശം നഷ്ടപ്പെട്ട് ചെടി പൂർണമായി നശിക്കുന്നതാണ് ഇതിൻറെ രോഗലക്ഷണം. രോഗം ബാധിച്ച ചെടി പൂർണമായും മഞ്ഞളിച്ചു പോകുന്നതാണ് ഇതിൻറെ ആദ്യലക്ഷണം. തണ്ടിന് അടിഭാഗം വീർത്തു പൊട്ടി അതിനോടനുബന്ധിച്ച് ചെടി പൂർണമായും നശിക്കുന്നു.
ഈ രോഗം പരിഹരിക്കുവാൻ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചെടിയുടെ കടയ്ക്കൽ ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ച് കൊടുത്താൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.