ഭക്ഷ്യയോഗ്യമായ വളർത്തുമൃഗങ്ങളുടെ ഉൽപാദന വാണിജ്യ വികസനത്തിനായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച പദ്ധതിയാണ് നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ (എൻ.എൽ.എം). കന്നുകാലി പരിപാലകരുടെയും കർഷകരുടെയും പ്രത്യേകിച്ച്, ചെറുകിട ഉടമകളുടെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. കർഷകർ, വ്യക്തിഗത സംരംഭകർ, സഹകരണ സംഘങ്ങൾ, എൻ.ജി.ഒകൾ, കമ്പനികൾ, സ്വയം സഹായ സംഘങ്ങൾ, സംയുക്ത ഉത്തരവാദിത്ത സംഘം എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗക്കാർ, ഭൂമി ഇല്ലാത്തവർ, ചെറുകിട നാമമാത്ര കർഷകർ, വരൾച്ച/വെള്ളപ്പൊക്ക ബാധിത പ്രദേശത്തുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണനയുണ്ട്.
നബാർഡാണ് പദ്ധതി സംസ്ഥാനങ്ങളിൽ നടപ്പിൽ വരുത്തുന്നത്. പ്രധാനമായും പൗൾട്രി വെഞ്ച്വർ കാപിറ്റൽ ഫണ്ട്, ഇൻറേഗ്രറ്റഡ് െഡവലപ്മെൻറ് ഓഫ് സ്മാൾ റുമിനൻറ്സ് ആൻഡ്് റാബിറ്റസ്, സാൽവേജിങ് ഓഫ് മെയിൽ ബഫല്ലോ കാഫ്സ്, ഇഫക്ടിവ് അനിമൽ വെയ്സ്റ്റ് മാനേജ്മെൻറ്, കൺസ്ട്രക്ഷൻ ഓഫ് സ്റ്റോറേജ് ഫെസിലിറ്റി ഫോർ ഫീഡ് ആൻഡ് ഫോഡർ എന്നീ പദ്ധതികളാണുള്ളത്. ജനറൽ വിഭാഗത്തിന് 25 ശതമാനവും എസ്.എസി/എസ്.ടി/ബി.പി.എൽ വിഭാഗത്തിന് 33.3 ശതമാനവും സബ്സിഡി ലഭിക്കും.
പൗൾട്രി വെഞ്ച്വർ കാപിറ്റൽ ഫണ്ട് പദ്ധതിയിലൂടെ കുറഞ്ഞത് ആയിരം േബ്രായിലർ കോഴി വളർത്തുന്നതിന് 25 ശതമാനം സബ്സിഡിയോടെ 56000 രൂപയും രണ്ടായിരം ഹൈബ്രിഡ് കോഴികളാണെങ്കിൽ രണ്ട് ലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും. ടർക്കി, താറാവ്, കാട, ഗിനി, വാത്ത തുടങ്ങിയവയെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴിക്കുഞ്ഞ് യൂനിറ്റ്, തീറ്റ മിശ്രിത യൂനിറ്റ്, മുട്ട വിരിയിക്കൽ യൂനിറ്റ്, ചരക്ക് വാഹനം, ശീതീകരണശാല എന്നിവക്കും പദ്ധതിയിലുടെ സബ്സിഡി നൽകും.
ഇൻറേഗ്രറ്റഡ് െഡവലപ്മെൻറ് ഓഫ് സ്മാൾ റുമിനൻറ്സ് ആൻഡ്് റാബിറ്റ്സ് പദ്ധതിവഴി വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന കുറഞ്ഞത് പതിനൊന്ന് ആടുകൾ വരെയുള്ള ഫാമിന് 12500 രൂപയും നൂറ്റി അഞ്ച് എണ്ണം വരെ ബ്രീഡിങ് ഇനം ആടുകൾക്ക് 250000 രൂപ വരെയും സബ്സിഡി ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്നതോ ബ്രീഡിങ് ഇനത്തിലുള്ളതോ ആയ മുയൽ ഫാമുകൾക്ക് 75000 വരെ സബ്സിഡി അനുവദിക്കും. സാൽവേജിങ് ഓഫ് മെയിൽ ബഫല്ലോ കാഫ്സ് പദ്ധതിയിലൂടെ 25 എണ്ണം വരെയുള്ള ചെറിയ പോത്ത് വളർത്തൽ ഫാമിന് ഓരോ എണ്ണത്തിനും 6250 രൂപയും ഇരുന്നൂറ് എണ്ണം വരെ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ഫാമിന് ഓരോന്നിനും 6000 രൂപ വരെയും സബ്സിഡി നൽകും. മാലിന്യം കൈകാര്യം ചെയ്യുന്നതിന് പ്ലാൻറ് ആൻഡ്് മെഷിനറി, കെട്ടിടം, ഉപകരണങ്ങൾ, പ്രവർത്തന മൂലധനം എന്നിവക്കും കാലിത്തീറ്റയും മറ്റും സൂക്ഷിച്ചുവെക്കുന്നതിനുള്ള സംഭരണശാലകൾ, ഉപകരണങ്ങൾ എന്നിവക്കും 25 ശതമാനവും സബ്സിഡിയുണ്ട്.
വാണിജ്യ ബാങ്ക്, അർബൻ ബാങ്ക്, റീജനൽ റൂറൽ ബാങ്ക്, സ്റ്റേറ്റ് കോഒാപറേറ്റിവ് ബാങ്ക്, സ്റ്റേറ്റ് കോഒാപറേറ്റിവ് അഗ്രികൾചർ ആൻഡ്് റൂറൽ െഡവലപ്മെൻറ് ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന വായ്പ തുകക്കാണ് നബാർഡ് സബ്സിഡി നൽകുന്നത്. ഗുണഭോക്തൃ വിഹിതമായി പത്ത് ശതമാനമെങ്കിലും കണ്ടെത്തണം.
സംരംഭകൻ വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി ബാങ്ക്/ധനകാര്യസ്ഥാപനത്തിന്, എൻ.എൽ.എം സ്കീമിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കാൻ അപേക്ഷ സമർപ്പിക്കണം. ബാങ്ക് മൂല്യനിർണയം നടത്തും. നബാർഡിെൻറ പദ്ധതി അംഗീകാര കമ്മിറ്റി, ബാങ്ക് നൽകിയ പദ്ധതി മൂല്യനിർണയം നടത്തി സബ്സിഡി ബാങ്കുകൾക്ക് കൈമാറും. അനുവദിച്ച സബ്സിഡി മൂന്നുവർഷത്തിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ തുകയിൽ വരവുവെക്കും. വിവരങ്ങൾക്ക് www.dahd.nic.in/www.nabard.org സന്ദർശിക്കാം.
kssafeer@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.