പറമ്പിക്കുളം: ചകിരിനാരിൽ നിർമിത ഗ്രോബാഗ് നിർമാണ യൂനിറ്റിലെ പുതിയ പ്ലാൻറ് പ്രവർത്തനം തുടങ്ങി. പറമ്പിക്കുളം കടുവസങ്കേതത്തിനുകീഴിൽ പൊള്ളാച്ചിയിലെ പറമ്പിക്കുളം ഇൻഫർമേഷൻ സെൻററിൽ പ്രവർത്തിക്കുന്ന ചകിരിനാരിൽ നിർമിത ഗ്രോബാഗ് (കയർ റൂട്ട് ട്രെയിനർ) കേന്ദ്രത്തിന്റെ പ്രവർത്തനമാണ് ആറ് ആദിവാസികൾക്ക് തൊഴിൽ നൽകുന്ന രീതിയിൽ വികസിപ്പിച്ചത്.
ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് 25 ലക്ഷം രൂപയുടെ ചെലവിൽ ഉയർന്നശേഷിയുള്ള യന്ത്രങ്ങൾ സ്ഥാപിച്ച് ജല ശുദ്ധീകരണ പ്ലാൻറ് ഉൾപ്പെടെ പ്രവർത്തന സജ്ജമായത്. യൂനിറ്റിന്റെ ഉദ്ഘാടനം ഗെയിൽ ഇന്ത്യയുടെ സി.ആർ.എസ് മാനേജർ എൽ.ആർ. വർമ നിർവഹിച്ചു.
റിട്ട. കെ.എഫ്.എസ് ഓഫിസർ ഷേഖ് ഹൈദർ ഹുസൈന്റെ നേതൃത്വത്തിൽ 2020ൽ ചകിരിനാരിൽ നിർമിത ഗ്രോബാഗ് നിർമാണം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. 2021 ഡിസംബറിൽ പദ്ധതിക്ക് അനുതി ലഭിച്ചതോടെ കോയമ്പത്തൂരിൽനിന്ന് യന്ത്രഭാഗങ്ങൾ വാങ്ങി ചകിരിനാരിൽ നിർമിത ഗ്രോബാഗ് നിർമാണം ആരംഭിച്ചു. വനം വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ സി.എസ്.ആർ പദ്ധതിയാണിതെന്ന് പറമ്പിക്കുളം കടുവസങ്കേതം ഡ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ പറഞ്ഞു.
പറമ്പിക്കുളം കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ അധ്യക്ഷത വഹിച്ചു. ഷേഖ് ഹൈദർ ഹുസൈൻ, അസാം അൻസാരി, ആനമല കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എം.കെ. ഗണേശൻ, റേഞ്ച് ഓഫിസർമാരായ പി.വി. വിനോദ് കുമാർ, കെ.പി. ജിജിത്, എൻ.എം. ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.