കടയിൽ നിന്നു വാങ്ങുന്ന തണ്ടുകൾ മതി, പുതിന കൃഷി ചെയ്യാം

കേരളത്തിൽ എല്ലാ സമയത്തും ചെയ്യാൻ പറ്റുന്ന കൃഷിയാണ് പുതിനകൃഷി. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന എളുപ്പം കൃഷി ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല താനും. തണ്ടുകള്‍ ഉപയോഗിച്ചാണ്‌ ഇവ കൃഷി ചെയ്യേണ്ടത്. കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് നട്ടാൽ മതി. വിഷമടിച്ച പുതിനയുടെ ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാകും.

കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവക്കും പുതിന സഹായിക്കുന്നു.


ഭാഗികമായി തണലും മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്. ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും ചേർത്തുകൊടുക്കണം.

ചെറിയ കവറുകളിലോ അല്ലെങ്കില്‍ ഗ്രോ ബാഗുകളിലോ മണ്ണും ജൈവ വളങ്ങളും മണ്ണ് നിറക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക. നനക്കുന്നത് കൂടുതലാകരുത്. തണ്ടുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഗ്രോബാഗ് തണലത്തു തന്നെ സൂക്ഷിക്കണം. നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും.


ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്കോ ഗ്രോബാഗുകളിലേക്കോ ചട്ടികളിലേക്കോ മാറ്റി നടാവുന്നതാണ്. നല്ലവണ്ണം വെയിൽ കിട്ടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വീടിന്‍റെ പാരപ്പറ്റിന് താഴെയോ മരങ്ങൾക്കു താഴെയോ ചെറിയ രീതിയിൽ സൂര്യ പരകാശം കിട്ടുന്ന സ്ഥലങ്ങളിൽ വെക്കാവുന്നതാണ്. 

Tags:    
News Summary - growing mint in pot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.