പയറിലെ മുഞ്ഞയെ കളയാൻ ചില എളുപ്പവിദ്യകൾ

കൃഷിക്കാരെ പ്രത്യേകിച്ചു പയറുകർഷകരെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഞ്ഞ. പയറിൽ സർവസാധാരണമായി പ്രത്യക്ഷപ്പെടുന്നത് കറുത്ത മുഞ്ഞയാണ്. കരുതലോടെ പരിചരിച്ചാൽ മുഞ്ഞ വരാതെ നോക്കാം.

മരുന്നുകളൊന്നും കൂടാതെ തന്നെ മുഞ്ഞയെ തുരത്താം. നീറിനെ ചെയിലേക്ക് കയറ്റിവിട്ടാൽ മുഞ്ഞയെ തുരത്താം. അല്ലെങ്കിൽ ഒരു പഴയ പെയിന്റ് ബ്രഷോ ഹാൻഡ് സ്‌പെയറോ ഉപയോഗിച്ചും ഇതിനെ കളയാം.



ബ്രഷുകൊണ്ട് മുഞ്ഞയെ തൂത്തുകളയുന്നതാണ് ഒരു രീതി. എങ്കിലും പിറ്റേന്ന് നോക്കുമ്പോൾ മുഞ്ഞയെ കാണാം. പറ്റിപ്പിടിച്ചിരിക്കുന്ന മുഞ്ഞയുടെ മുട്ടകൾ വിരിയുന്നതുകൊണ്ടാണ് ഇത്. ഒരു സ്പ്രേയർ കൊണ്ട് കഴുകിക്കളയുകയാണ് അപ്പോൾ ചെയ്യേണ്ടത്.

രാവിലെ കഞ്ഞി വെള്ളം ഇലയുടെ അടിയിലും തണ്ടിലും എല്ലാ സ്ഥലത്തും തളിക്കുക. വെയിൽ വരുമ്പോൾ കഞ്ഞി വെള്ളം ഉണങ്ങി പാട ആയി ഇളകി വരും അതിൽ പറ്റിയിരിക്കുന്ന മുഞ്ഞയും അതിന്‍റെ കൂടെ ഇളകി പോകും.

ഇലകളുടെ അടിയിൽ ഇരുന്നു നീരൂറ്റിക്കുടിക്കുന്ന ഇലപ്പേനുകളെയും ഇതുപോലെ കൈകാര്യം ചെയ്യാം. എല്ലാ ദിവസവും ചെടികളെ സസൂക്ഷ്മം നിരീക്ഷിച്ചാൽ മാത്രമേ ഇത്തരം എളുപ്പവിദ്യകൾ പ്രായോഗികമാവുകയുമുള്ളൂ. ചെടി മുഴുവൻ ബാധിച്ചാൽ ദുഷ്കരമാകും. 

Tags:    
News Summary - Here are some easy ways to get rid of aphids on peas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.