വീട്ടാവശ്യത്തിന് വിഷമുക്ത ജൈവ പച്ചക്കറി നിത്യവും വേണമെന്നുള്ളവർക്ക് വീടിന്റെ മുറ്റത്തും ടെറസിലും മതിലിനു മുകളിലും ഇന്റർലോക്കിട്ട പ്രതലങ്ങളിലും വെയിലും വെളിച്ചവും കിട്ടുന്ന എവിടെയും കൃഷിചെയ്യാം. ജലസേചന സൗകര്യം വേണമെന്നു മാത്രം. വീട്ടാവശ്യത്തിനുള്ള മുളക്, കാരറ്റ്, കോളിഫ്ലവർ, കാബേജ്, ബജി മുളക്, തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, കക്കിരി തുടങ്ങിയവ എളുപ്പത്തിൽ കൃഷിചെയ്യാം.
ആവശ്യത്തിന് വലുപ്പമുള്ള പെയിൻറ് ബക്കറ്റ്, പൊട്ടിയ ബക്കറ്റ്, ടയർ, ഷോപ്പിങ് കവറുകൾ, നല്ല കട്ടിയുള്ള 25 കിലോ കാലി അരിച്ചാക്ക്, ഫ്ലക്സ്ഷീറ്റ് കവർരൂപത്തിലാക്കിയത്, പാൽകവർ തുടങ്ങി വളമിശ്രിതം നിറക്കാൻ പറ്റിയ എന്തും ഉപയോഗിക്കാം.
ഉൾവശം കറുപ്പും പുറംഭാഗം വെളുപ്പുമാണ് േഗ്രാബാഗിന്. ചുരുങ്ങിയത് 150 ഗേജ് കനത്തിലുള്ള േഗ്രാബാഗാണ് നല്ലത്. കനം കുറഞ്ഞാൽ കൂടുതൽകാലം നിൽക്കില്ല. ദ്രവിച്ച് പൊട്ടിപ്പോകും. വിപണിയിൽ ഇന്ന് പല വലുപ്പത്തിലുള്ള േഗ്രാബാഗുകൾ ലഭ്യമാണ്. 40x24x24, 35x20x20, 30x16x16 എന്നീ വലുപ്പത്തിലുള്ള േഗ്രാബാഗുകൾ വാങ്ങാൻ കിട്ടും. വില യഥാക്രമം 16, 13, 10 രൂപയാണ്. മൊത്ത വിതരണ സ്ഥാപനങ്ങളിൽ വില ഇനിയും കുറയും. നല്ല ഗുണനിലവാരമുള്ള ഗ്രോബാഗ് ശരാശരി നാലുവർഷം വരെ ഉപയോഗിക്കാം. ഒരു കൃഷി കഴിഞ്ഞാൽ വളമിശ്രിതം മാറ്റിെവച്ച് മടക്കിവെക്കാം. കൂടാതെ, കറുത്ത നിറത്തിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് കവർ തൂക്കിവാങ്ങി അതിലും കൃഷിചെയ്യാം. ഒരു കവറിന് ആറു രൂപ വിലവരും, േഗ്രാ ബാഗിെൻറ പകുതി വില. ഈ കവർ വാങ്ങി കാൽഭാഗം വളമിശ്രിതം നിറച്ച് രണ്ടു മൂലയും കൈവിരൽ ഉപയോഗിച്ച് ഉള്ളിലേക്ക് തള്ളി ചുവടുഭാഗം തറയിൽതട്ടി കൈകൊണ്ടമർത്തിയാൽ േഗ്രാബാഗിെൻറ ആകൃതി ലഭിക്കും.
േഗ്രാബാഗ് നന്നായി നിവർത്തി അടിഭാഗം വട്ടത്തിൽ ആകൃതി വരുത്താൻ കാൽഭാഗം വളമിശ്രിതം നിറച്ച് തറയിൽവെച്ച് ഒന്ന് കൊട്ടുക. അതിലേക്ക് 70 ശതമാനം വരെ വളമിശ്രിതം സാവധാനം നിറക്കുക. കൈകൊണ്ട് അമർത്തി നിറക്കരുത്. തൈ വളർന്നുവരുന്നതിന് അനുസരിച്ച് വെള്ളവും വളവും നൽകാൻ വേണ്ടിയാണ് മുകൾഭാഗം ഒഴിച്ചിടുന്നത്. ഇനി കവറിെൻറ അഗ്രഭാഗം രണ്ടുമൂന്ന് ഇഞ്ച് വീതിയിൽ താഴേക്ക് മടക്കിവെക്കണം. നല്ല ആകൃതി കിട്ടും. കൂടാതെ, വെള്ളവും വളവും ചേർക്കുന്നതിന് അനുസരിച്ച് ഉയർത്തിക്കൊടുക്കുകയും ചെയ്യാം.
നാലില പ്രായത്തിൽ മുളപ്പിച്ച തൈകൾ േഗ്രാബാഗിൽ നടുഭാഗത്തായി നടാം. ഒരു തൈ നട്ടാൽ മതി. വിത്താണെങ്കിൽ ഇതിൽ മൂന്നെണ്ണം നട്ട് കരുത്തുള്ള ഒന്നുമാത്രം നിലനിർത്താം. വൈകുന്നേരം നടുന്നതാണ് നല്ലത്. നട്ട് ആദ്യ മൂന്നുദിവസം അധികം വെയിൽ തട്ടാതെ മാറ്റിവെക്കണം. പന്തൽ ആവശ്യമുള്ള ചെടികൾ വേണ്ട സ്ഥലത്ത് ക്രമീകരിക്കണം. പൂവാളികൊണ്ട് േഗ്രാബാഗ് നനച്ചുകൊടുക്കണം. പിറ്റേന്ന് 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് േഗ്രാബാഗിൽ ഒഴിച്ചുകൊടുക്കണം. കുമിൾ ബാധകൾ ഒഴിവാക്കാനാണിത്. പ്രത്യേകം ശ്രദ്ധിക്കുക. വള മിശ്രിതം ഉണ്ടാക്കുന്ന അവസരത്തിൽ സ്യുഡോമോണാസ് ചേർക്കരുത്.
ചെടിയുടെ വളർച്ചഘട്ടങ്ങളിൽ പച്ചച്ചാണകത്തിന്റെ തെളി, ബയോഗ്യാസ് സ്ലറി, കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും പുളിപ്പിച്ചത് എന്നിവ വളരെ നേർപ്പിച്ച് മാറിമാറി ഒന്നിടവിട്ട ദിവസങ്ങളിൽ ഒഴിച്ചുകൊടുക്കാം.
കൂടാതെ മത്തി-ശർക്കര മിശ്രിതവും നേർപ്പിച്ച് ആഴ്ചയിലൊരിക്കൽ ചെടിയുടെ ചുവട്ടിൽനിന്ന് പരമാവധിവിട്ട് ഒഴിച്ചുകൊടുക്കാം. ചെടിച്ചുവട്ടിൽനിന്ന് അകറ്റിവേണം വളമിടാൻ. അഴുകാത്ത ജൈവവളങ്ങൾ ചെടിക്ക് മുകളിൽ ഇടരുത്.
ഒരുപിടി വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അൽപാൽപം ചുവട്ടിൽനിന്ന് വിട്ട് മണ്ണ്, ചകിരിച്ചോറ് എന്നിവ കൂട്ടിക്കൊടുക്കണം. േഗ്രാബാഗിൽ ശീമക്കൊന്ന ഇലകൊണ്ട് പുതയിട്ടാൽ മണ്ണിൽ അലിഞ്ഞ് വളമാകുകയുംരോഗകീടങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്തുകയും ചെയ്യും.
ടെറസും േഗ്രാബാഗ് കൃഷിക്ക് ഒരുക്കാം. പഴയ ടെറസാന്നെങ്കിൽ ലീക്ക് പ്രൂഫ് കോമ്പൗണ്ട് പൂശണം. ടെറസിൽ രണ്ട് ഇഷ്ടിക നിരത്തി അതിനുമുകളിലായി േഗ്രാബാഗ് വെക്കാം. നനക്കുമ്പോൾ ഒഴുകിയെത്തുന്ന അധികവെള്ളം ഇഷ്ടിക ആഗിരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.