പണ്ട് നാട്ടിന്‍പുറങ്ങളില്‍ കസ്തൂരിവെണ്ട ധാരാളം വളര്‍ന്നിരുന്നു. കണ്ടാൽ വെണ്ടപോലിരിക്കും. ഒന്നോ രണ്ടോ തൈകള്‍ നട്ടാല്‍ മതി. പരിചരണമൊന്നുമില്ലാതെ കസ്തൂരിവെണ്ട വളരും. വേരുകൾ, തണ്ടുകൾ എന്നിവയിൽനിന്ന് തൈകള്‍ മുളക്കും. വിത്തിലും ഇലയിലും വേരിലുമെല്ലാം ഔഷധഗുണങ്ങളുണ്ട്.
സാധാരണ വെണ്ടക്കപോലെ മെഴുക്കുപുരട്ടി, സാമ്പാര്‍, അവിയല്‍ എന്നിവ ഉണ്ടാക്കാം. കുടലിെലയും വായിെലയും േരാഗങ്ങളുടെയും മൂത്രാശയരോഗങ്ങളുടെയും ചികിത്സക്ക് പണ്ടു മുതല്‍ കസ്തൂരിവെണ്ട ഉപയോഗിക്കുന്നു.
മാംസ്യവും അന്നജവും ധാരാളമുണ്ട്. സാധാരണ വെണ്ടക്കയേക്കാള്‍ ചെറുതും നീളം കുറഞ്ഞതുമാണ് കായ്കള്‍. വിത്ത് മുളപ്പിച്ചാണ് വളര്‍ത്തേണ്ടത്. ഒന്നരമീറ്റർ വരെ ഉയരത്തില്‍ വളരും. ഇലകള്‍ വലുപ്പമുള്ളതും പുളിവെണ്ടയുടെ ഇലയോട് സാമ്യമുള്ളതുമാണ്.
മഞ്ഞ നിറത്തിലാണ് പൂക്കൾ. മുള്ളുപോലുള്ള ആവരണം കായ്കളിലുണ്ടാകും. സാധാരണ വെണ്ടയെപ്പോലെ കീടങ്ങളും രോഗങ്ങളും ബാധിക്കില്ല. ഇപ്പോള്‍ നട്ടുവളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഇതിനാല്‍ വിത്ത് ലഭിക്കുക കുറച്ച് പ്രയാസമാണ്. ജൈവകര്‍ഷക കൂട്ടായ്മകളിലൂടെ വിത്തുകള്‍ കൈമാറ്റം ചെയ്യുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.