രാസവസ്തുക്കളില്ലാതെ പ്രകൃതദത്തമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന കീടനാശിനികളെയാണ് ജൈവകീടനാശിനികളെന്ന് പറയുന്നത്. രാസകീടനാശിനികൾ തളിച്ച പച്ചക്കറികൾ ശരീരത്തിനുണ്ടാക്കുന്ന ദ്രോഹത്തെക്കുറിച്ച് ബോധമുണ്ടായതോടെ ജൈവകീടനാശിനികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് നാം. എന്ന ജൈവ കീടനാശിനികള്‍ ഉപയോഗിക്കുന്നത് നല്ലതാണോ?
രാസവസ്തുക്കള്‍ വായുവിലൂടെയും ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. പ്രകൃതിദത്തമായ ചേരുവകള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നുവെന്നതിനര്‍ഥം രാസവസ്തുക്കള്‍ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നാവില്ല. യഥാര്‍ഥത്തില്‍ രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് സസ്യജന്യമായ വസ്തുക്കളില്‍ നിന്നും ധാതുക്കളില്‍ നിന്നുമാണ്.
സസ്യജന്യമായ കീടനാശിനികള്‍ക്ക് എളുപ്പത്തില്‍ വിഘടനം സംഭവിക്കുന്നതായതുകൊണ്ട് അപകടങ്ങള്‍ തീരെ കുറവാണെന്ന് പറയാം. എന്നാൽ ഏതുതരത്തില്‍പ്പെട്ട കീടനാശിനിയായാലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. രാസപ്രക്രിയയുടെ ഭാഗമായല്ലാതെ തയ്യാറാക്കുന്ന നിരവധി ജൈവകീടനാശിനികളുണ്ട്. അവ പ്രയോഗിച്ചു കഴിഞ്ഞാലും ദോഷകരമല്ലാതെ മണ്ണിലെത്തുന്നതുകൊണ്ട് അപകടങ്ങളില്ലാതാകുന്നു.
ജൈവകീടനാശിനികളില്‍ ബയോകെമിക്കല്‍, മൈക്രോബിയല്‍, ബൊട്ടാണിക്കല്‍, മിനറല്‍ എന്നിവയുടെ അംശങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവയില്‍ പലതും വേര്‍തിരിച്ചെടുക്കുന്നത് ചെടികളില്‍ നിന്നും പ്രാണികളില്‍ നിന്നും സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്ന ധാതുക്കളില്‍ നിന്നുമാണ്.
മൈക്രോബിയല്‍ : ബാക്റ്റീരിയ, ഫംഗസ്, ആല്‍ഗ, പ്രകൃതിദത്തമായ വൈറസുകള്‍ എന്നിവയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. കീടങ്ങളില്‍ അസുഖങ്ങളുണ്ടാക്കി അവയെ കൂട്ടത്തോടെ നശിപ്പിക്കുന്നു.
ബൊട്ടാണിക്കല്‍: നിക്കോട്ടിന്‍, വേപ്പെണ്ണ തുടങ്ങിയവയെല്ലാം ചെടികളില്‍ നിന്ന് വേര്‍തിരിക്കുന്നവയാണ്. പ്രാണികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന പൈരിത്രിന്‍ വേര്‍തിരിച്ചെടുക്കുന്നത് ജമന്തിയുടെ ചെടികളില്‍ നിന്നുമാണ്. നിക്കോട്ടിൻ പുകയിലയിൽ നിന്നുമാണ് ഉണ്ടാക്കുന്നത്.
വീട്ടിലുണ്ടാക്കുന്ന ജൈവകീടനാശിനികള്‍- വെളുത്തുള്ളിക്ക് ചില പുഴുക്കളുടെയും പ്രാണികളുടെയും ലാര്‍വകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളിയും വേപ്പെണ്ണയും ചേർത്ത് ജൈവ കീടനാശിനികൾ തയാറാക്കാറുണ്ട്. പുകയിലക്കഷായവും ജൈവകീടനാശിനിയായി ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.