'കൃഷി മാത്രം ചെയ്ത് കഴിഞ്ഞ ഒരു കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. ഉഴാൻ പോകുേമ്പാൾ വയലിൽ അവരെ സഹായിക്കാൻ പോയിരുന്ന കുട്ടിക്കാലം' പച്ചക്കറിത്തോട്ടങ്ങളിൽ പോയി വെള്ളമൊഴിക്കുക, വിത്തുകൾ പാകുക, വിളവെടുക്കുക ഇതൊക്കെ നിറഞ്ഞ കുട്ടിക്കാലം ഓർമയിലുണ്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്. കൃഷി നമുക്ക് അച്ചടക്കം നൽകും. വിത്ത് നടുന്നതുമുതൽ വിളവെടുക്കുന്നതുവരെ ചെടിയെ കൃത്യമായി പരിപാലിക്കുക. ഇത് ജീവിതത്തിൽ ചിട്ടയുണ്ടാക്കും.
നമ്മൾ ഒരു സാധനത്തിന്‍റെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കുന്നില്ല. അളവാണ് ചിന്തയിൽ വരുക. 50 രൂപക്ക് ഒരു കിലോ ബീൻസ് കിട്ടുമെന്ന് പറയുേമ്പാൾ അത് വാങ്ങുന്നു. അത് എത്ര വിഷലിപ്തമാണെന്നോ എത്ര രാസവളം ഇട്ടിട്ടുണ്ടെന്നോ ചിന്തിക്കാറില്ല. ഇതു കഴിച്ചാൽ എത്ര തവണ ആശുപത്രിയിൽപോകേണ്ടിവരുമെന്നോ വാങ്ങിയ പച്ചക്കറിയുടെ എത്രയിരട്ടി അവിടെ ചെലവാകുമെന്നോ ആലോചിക്കാറില്ല. ഉൽപന്നത്തിന്‍റെ വിലക്കുറവ് മാത്രമാണ് നമ്മെ ആകർഷിക്കുന്നത്. വിഷലിപ്തമായ പച്ചക്കറികളിലൂടെയും മറ്റു ഭക്ഷണങ്ങളിലൂടെയും അർബുദം പോലുള്ള രോഗങ്ങളിലേക്ക് പോകുേമ്പാൾ ആണ് സമൂഹം തിരിച്ചറിവ് നേടുന്നത്. അങ്ങനെ അടുക്കളത്തോട്ടം എന്ന സങ്കൽപത്തിലേക്ക് മനുഷ്യൻ മാറുകയാണ്.
ഇതരസംസ്ഥാനങ്ങളിൽ സഞ്ചരിച്ചപ്പോൾ കേരളത്തിലേക്കുള്ള പച്ചക്കറികൾ കയറ്റുന്നത് കണ്ടിട്ടുണ്ട്. കൃഷിയിടത്തിൽ തന്നെ കീടനാശിനികൾ ഉപയോഗിക്കുന്നതിന് പുറമേ ലോറിയിൽ കയറ്റുേമ്പാഴും കാബേജ് അടക്കമുള്ളവ വിഷത്തിൽ മുക്കിയെടുക്കുന്നു. ഇത് മലയാളികൾ ഉപയോഗിക്കുകയാണ്.
ഒരിക്കൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിൽ നിൽക്കുേമ്പാൾ അടുത്തുള്ള പൈനാപ്പിൾ തോട്ടത്തിൽനിന്ന് പൈനാപ്പിൾ കഴിച്ചു. അപ്പോൾ അവിടെയുള്ളവർ തന്നെ പറഞ്ഞു കൂടുതൽ കഴിക്കേണ്ടെന്ന്. ഒരസേമയം വിളവെടുക്കാനും മധുരം കിട്ടാനും പല രാസവസ്തുക്കളും അതിൽ കുത്തിവെക്കുന്നുണ്ടത്രെ. അന്ന് മുതൽ പൈനാപ്പിൾ ജ്യൂസ് കുടിക്കാൻ മടിയാണ്. കേരളത്തിൽനിന്ന് കയറ്റി അയക്കുന്ന പൈനാപ്പിളിെന്റയും സ്ഥിതി ഇതാണ്.
സംസ്ഥാനങ്ങൾക്കിടയിൽ സാധനങ്ങൾ കയറ്റി അയക്കുേമ്പാൾ ഗുണനിലവാരം ഉറപ്പിക്കാനുള്ള ടെസ്റ്റുകൾ കാര്യക്ഷമമാക്കുകയേ ഇതിന് പ്രതിവിധിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.