ഇലക്കറികളിൽ ഏറ്റവും പ്രധാvപ്പെട്ട സ്ഥാനമാണ് ചീരക്ക്. ഇലകൾക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്ന വിളയാണ് ചീര. ഏതു സമയത്തും ചീര നടാം. ഇലകൾക്ക് വളരാൻ സൂര്യപ്രകാശവും ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കിൽചീര കൃഷിയിൽവിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാം.
കൃഷി സ്ഥലം കിളച്ചു നിരപ്പാക്കി 30-35 സെ.മീ വീതിയിൽ ആഴം കുറഞ്ഞ ചാലുകൾ ഒരടി (30 സെ.മീ) അകലത്തിൽ എടുക്കുക. ഈ ചാലുകളിൽ 20 മുതൽ 30 ദിവസം പ്രായമായ തൈകൾ സ്യുഡോമോണാസ് ലായനിയിൽ (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ) വേരുകൾ മുക്കിയ ശേഷം 20 സെ.മീ അകലത്തിൽ നടുക. മഴക്കാലത്ത് ചാലുകൾക്ക് പകരം തടങ്ങൾ എടുത്ത് നടുന്നതാണുത്തമം. മേൽവളമായി എട്ട്- പത്ത് ദിവസ ഇടവേളയിൽ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ കോഴിവളം, കടലപ്പിണ്ണാക്ക് (200 ഗ്രാം ) നാല് ലിറ്റർ വെള്ളത്തിൽ കുതിർത്ത് നൽകാം.
വിവിധയിനം ശലഭങ്ങളുടെ പുഴുക്കൾ ചീരയെ ആക്രമിക്കുന്നു.
കൂടുകെട്ടിപ്പുഴുക്കൾ: ഇലകൾ കൂട്ടിയോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു.
ഇലതീനിപ്പുഴുക്കൾ – ഇലകൾ തിന്നു നശിപ്പിക്കുന്നു.
പുഴുക്കളോടുകൂടി ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടു തുടങ്ങുന്ന അവസരത്തിൽ വേപ്പിൻകുരു സത്ത് അഞ്ചു ശതമാനം വീര്യത്തിൽ തളിക്കണം. ജീവാണുകീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയോ പെരുവല 4 ശതമാനം വീര്യമുള്ള ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുകയോ ചെയ്യുക.
ഇലപ്പുള്ളി രോഗം: ചീരയുടെ ഇലകളിൽ അടിവശത്തും മുകൾപ്പരപ്പിലും ഒരുപോലെ പുള്ളികൾ കാണപ്പെടുന്നു. ചുവന്ന ചീരയിലാണ് രോഗം കൂടുതൽ. സംേയാജിത നിയന്ത്രണ മാർഗങ്ങളിലൂടെ രോഗം നിയന്ത്രിക്കാം.
ഇലപ്പുള്ളി രോഗത്തിനെ പ്രതിരോധിക്കുന്ന സി.ഒ.1 കൃഷി ചെയ്യുക.
ചുവന്ന ചീര തനിവിളയായി കൃഷി ചെയ്യാതെ സി.ഒ.1 എന്നയിനം പച്ചച്ചീരയുമായി ഇടകലർത്തി കൃഷി ചെയ്യുക.
വിത്തിടുംമുമ്പ് സ്യൂഡോമോണാസ് കൾച്ചർ ഉപയോഗിച്ച് വിത്തു പരിചരണം നടത്തുക.
ൈട്രക്കോഡെർമ–വേപ്പിൻ പിണ്ണാക്ക് സമ്പുഷ്ട ചാണകം മണ്ണിൽ ചേർക്കുക.
1 കിലോ പച്ചച്ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയുടെ തെളി നിശ്ചിത കാലയളവിൽ തളിക്കുക.
ചീര നനയ്ക്കുമ്പോൾ വെള്ളം ഇലയുടെ മുകളിൽ കൂടി ഒഴിക്കാതെ ചുവട്ടിൽ ഒഴിക്കുക.
1 ഗ്രാം അപ്പക്കാരം 4 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ ഒരു ലിറ്റർ പാൽക്കായ ലായനിയിൽ (4 ഗ്രാം-ലിറ്റർ) ചേർത്ത് ഇലയുടെ രണ്ടു വശത്തും തളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.