മാങ്ങയുടെ ഉത്സവകാലമാണിത്. കോ മാങ്ങ, പ്രിയോർ മാങ്ങ, പുളിയൻ മാങ്ങ മൂവാണ്ടൻ മാങ്ങ, ചപ്പികുടിയൻ മാങ്ങ തുടങ്ങി വിവിധ മാമ്പഴ ഇനങ്ങളും ലഭ്യമാണ്. മാവ് പൂത്തു തുടങ്ങുതോടൊപ്പം നിരവധി പ്രാണികളും അതിനു ചുറ്റും കൂടുന്നു. മാങ്ങയുടെ തോടിനുള്ളിൽ മുട്ടയിട്ട് അതിൽ തന്നെ വളരുന്ന പുഴുക്കൾ അപകടക്കാരികളാണ്. .
ചില മാങ്ങയുടെ തൊലിപ്പുറത്ത് കറുത്ത പാടുകൾ കാണാറുണ്ട്. ഇതിനുകാരണം പഴ ഈച്ച അഥവാ കായീച്ച ആണ്. ഇവ മാങ്ങയുടെ ഉള്ളിൽ സുഷിരം ഉണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മാംസളഭാഗം തിന്ന് വളർച്ചയെത്തിയാൽ മണ്ണിലേക്ക് വീഴും. മാങ്ങയിൽ പുഴുക്കൾ ഉണ്ടെങ്കിൽ പുറമേ നോക്കിയാൽ നമുക്ക് അറിയാൻ സാധിക്കില്ല.
ഇതിനു പരിഹാരമാർഗം മൂപ്പ് എത്താതെ താഴെ വീണു കിടക്കുന്ന മാങ്ങ അപ്പപ്പോൾ പെറുക്കി നശിപ്പിക്കുക എന്നതാണ്. ഈച്ചയെ കെണിയൊരുക്കിയും നശിപ്പിക്കാവുന്നതാണ്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലിലിറ്റർ മാലത്തിയോൺ എന്ന കീടനാശിനിയും 20 ഗ്രാം പഞ്ചസാരയും ചേർത്ത് കലക്കി മാവിൽ തളിക്കുക. ഈ മരുന്ന് ലായിനി കുടിക്കുന്ന ഈച്ചകൾ പെട്ടെന്ന് ചത്തു പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.