ചില്ലറക്കാരനല്ല മഞ്ഞൾ

നമ്മൾ മിക്കവാറും എല്ലാ കറികളിലും ചേർക്കുന്ന സുഗ്ന്ധവ്യജ്ഞനമാണ് മഞ്ഞൾ. കാൻസറിനെ ദഹനം മെച്ചപ്പെടുത്താനുമുള്ള സംയുക്തങ്ങളുണ്ട് മഞ്ഞളിൽ. കൂടാതെ ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് പ്രോപ്പർട്ടികൾ എന്നിവയും അടങ്ങിയിട്ടുണ്ട്. അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും എല്ലാം ഉപയോഗിക്കാൻ കഴിയുന്ന വസ്തു കൂടിയാണ് മഞ്ഞൾ എന്ന് എത്ര പേർക്കറിയാം.


മഞ്ഞ നിറവും മഞ്ഞളിട്ട ഭക്ഷണവും നമുക്ക് ഇഷ്ടമാണ് എങ്കിലും കീടങ്ങൾക്ക് ഒട്ടും ഇഷ്ടമല്ല. ഉറുമ്പുകളേയും മറ്റ് കീടങ്ങളേയും തുരത്താൻ മഞ്ഞൾ പൊടി ഉപയോഗിക്കാം. ചെടിയുടെ ചുവട്ടിലും ഇലകളിലും കുറച്ച് മഞ്ഞൾപ്പൊടി വിതറിയാൽ ഉറുമ്പ് പമ്പ കടക്കും.


ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് രോഗങ്ങളെ തടയാനും മഞ്ഞളിന് കഴിയും. പൂന്തോട്ടപരിപാലനത്തിനിടെ പരിക്കേറ്റാൽ, ഒന്നുകിൽ കട്ടിയുള്ള മഞ്ഞൾപ്പൊടി പേസ്റ്റ് പുരട്ടുകയോ മഞ്ഞൾപ്പൊടി വിതറുകയോ ചെയ്യുക.


കീടത്തിന്റെ കടിയേറ്റാൽ രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ കുറച്ച് വെള്ളം ചേർത്ത് കടിയേറ്റ ഭാഗത്ത് നേരിട്ട് പുരട്ടുക. മഞ്ഞൾ വേഗത്തിൽ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചൊറിച്ചിൽ കുറക്കുകയും വീക്കം സുഖപ്പെടുത്തുകയും ചെയ്യുന്നു.

പ്രകൃതി ദത്ത കുമൾനാശിനി കൂടിയാണ് മഞ്ഞൾ. ചെടികളുടെ രോഗം ബാധിച്ച ഭാഗത്ത് അൽപം മഞ്ഞൾ വിതറുകയോ മഞ്ഞൾ കുഴമ്പുരൂപത്തിലാക്കി പുരട്ടുകയോ ചെയ്യാം.

Tags:    
News Summary - turmeric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.