മഴ: ആശങ്കയിൽ ചെമ്മീൻ കർഷകർ

വൈ​പ്പി​ൻ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ മൂ​ലം ചെ​മ്മീ​ൻ പാ​ട​ങ്ങ​ൾ നി​റ​ഞ്ഞ​ത് വൈ​പ്പി​ൻ മേ​ഖ​ല​യി​ലെ ചെ​മ്മീ​ൻ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.

ഇ​പ്പോ​ൾ പെ​യ്യു​ന്ന അ​ധി​ക മ​ഴ​മൂ​ലം വെ​ള്ള​ത്തി​െൻറ ഉ​പ്പു​ര​സം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​മ്മീ​ൻ​കു​ഞ്ഞു​ങ്ങ​ൾ പു​ഴ​യി​ൽ​നി​ന്ന്‌ ചെ​മ്മീ​ൻ​പാ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​കു​ക​യു​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​ൻ​വി​ല​കൊ​ടു​ത്ത്‌ ഹാ​ച്ച​റി​ക​ളി​ൽ​നി​ന്ന്‌ വാ​ങ്ങി പാ​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന ചെ​മ്മീ​ൻ​കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച മു​ര​ടി​ക്കു​ക​യും ചെ​യ്യും.​ഏ​ക​ദേ​ശം 5000ത്തോ​ളം ഏ​ക്ക​ർ വ​രു​ന്ന പൊ​ക്കാ​ളി​പ്പാ​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്.

പ​ര​മ്പ​രാ​ഗ​ത ചെ​മ്മീ​ൻ ക​ർ​ഷ​ക​ർ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ കെ​ട്ട് ഒ​രു​ക്കി​യാ​ണ്​ കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കി​യ​ത്.

ബാ​ങ്കു​ക​ളി​ൽ​നി​ന്നും മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം വാ​യ്പ​യെ​ടു​ത്താ​ണ്​ പ​ല​രും കൃ​ഷി​യി​റ​ക്കി​യ​ത്. കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര​വ​ധി പേ​രാ​ണ്‌ പാ​ട്ട​ത്തി​നെ​ടു​ത്ത് ചെ​മ്മീ​ൻ കൃ​ഷി തു​ട​ങ്ങി​യ​ത്.

സാ​ധാ​ര​ണ ആ​ഗ​സ്​​റ്റു​വ​രെ കാ​ല​വ​ർ​ഷ​വും ഒ​ക്ടോ​ബ​റി​ൽ ഒ​രാ​ഴ്ച​യോ​ളം തു​ലാ​വ​ർ​ഷ​വും ക​ഴി​ഞ്ഞാ​ൽ പി​ന്നെ മ​ഴ പെ​യ്യാ​റി​ല്ല. ഇ​തി​നി​ടെ വ​ല്ല​പ്പോ​ഴും പെ​യ്യു​ന്ന മ​ഴ ചെ​മ്മീ​ൻ വ​ള​ർ​ച്ച​ക്ക്​ ഗു​ണ​ക​ര​മാ​കു​ക​യും ചെ​യ്യാ​റാ​ണ് പ​തി​വ്. ന​വം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 15വ​രെ​യാ​ണ് ചെ​മ്മീ​ൻ കൃ​ഷി ന​ട​ത്തു​ക. 90-100 ദി​വ​സം വ​ള​ർ​ച്ച​യെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു കൂ​ലി​ച്ചെ​ല​വും ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​നും ഫ​ലം ല​ഭി​ക്ക​ണ​മെ​ങ്കി​ലും മി​ക​ച്ച വി​ള​വ് ല​ഭി​ക്ക​ണം.

രാ​ത്രി​യും പ​ക​ലും പു​ഴ​ക​ളി​ൽ​നി​ന്ന്‌ ക​യ​റ്റു​ന്ന വെ​ള്ള​ത്തി​ലൂ​ടെ വ​രു​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളും പാ​ട​ത്തേ​ക്ക് ക​യ​റി അ​വി​ടെ​ക്കി​ട​ന്ന് വ​ള​രും. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത് വ​ള​രെ കു​റ​വാ​യ​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ ചെ​മ്മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ ഹാ​ച്ച​റി​ക​ളി​ൽ​നി​ന്ന്‌ വാ​ങ്ങി നി​ക്ഷേ​പി​ക്കു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.