കശുമാവ് കൃഷി വ്യാപിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശിപാർശ

തി​രു​വ​ന​ന്ത​പു​രം: പ്രീ​മി​യം ബ്രാ​ൻ​ഡി​ൽ ക​ശു​വ​ണ്ടി വി​പ​ണ​നം സാ​ധ്യ​മാ​ക്കു​ക, യ​ന്ത്ര​വ​ത്​​ക​ര​ണ​വും ന​വീ​ക​ര​ണ​വും ന​ട​പ്പാ​ക്കു​ക, കൃ​ഷി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ക തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക​ശു​വ​ണ്ടി വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചു.

ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ല്‍നി​ന്നു ക​ര​ക​യ​റ്റി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു നി​യോ​ഗി​ച്ച അ​ഞ്ചം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് മ​ന്ത്രി പി. ​രാ​ജീ​വ് ഏ​റ്റു​വാ​ങ്ങി. പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്‌​മെ​ന്റ് അ​സോ. പ്ര​ഫ​സ​ര്‍ ഡോ.​എ​സ്. വെ​ങ്കി​ട്ട​രാ​മ​ന്‍, കേ​ര​ള കാ​ഷ്യൂ ബോ​ര്‍ഡ് ചെ​യ​ര്‍മാ​നും എം.​ഡി​യു​മാ​യ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍ഡ് ഇ​ന്‍ഡ​സ്ട്രി ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഡി​വി​ഷ​ന്‍ മു​ന്‍ മേ​ധാ​വി എ​ന്‍.​ആ​ര്‍. ജോ​യി, സെ​ന്റ​ര്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക് ആ​ന്‍ഡ് എ​ന്‍വ​യ​ണ്‍മെ​ന്റ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​എ​ന്‍. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​മി​തി​യു​ടെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ
കൊ​ല്ലം കാ​ഷ്യൂ, കേ​ര​ള കാ​ഷ്യൂ തു​ട​ങ്ങി ഭൗ​മ പ്ര​ത്യേ​ക​ത​ക​ൾ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്രീ​മി​യം ബ്രാ​ൻ​ഡി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്ക​ണം. വി​യ​റ്റ്നാം, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളോ​ട് മ​ത്സ​രി​ക്കാ​ൻ ഇ​ത്​ ആ​വ​ശ്യ​മാ​ണ്.
നി​ല​വി​ലെ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ച്ച്​ ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള യ​ന്ത്ര​വ​ത്​​ക​ര​ണം. സം​സ്ക​ര​ണ പ്ര​ക്രി​യ​യി​ലെ ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കും
ഉ​ൽ​പാ​ദ​ന ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ക
അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കു​ക
ഐ.​ഐ.​ടി, എ​ൻ.​ഐ.​ടി ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​നം
സം​ഭ​ര​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക
വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലേ​ക്കും കൃ​ഷി വ്യാ​പി​പ്പി​ക്കു​ക
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക
ക​ശു​മാ​വി​നെ തോ​ട്ട​വി​ള​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം
Tags:    
News Summary - Recommendation to expand cashew cultivation and include it in the employment guarantee scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.