ഇടുക്കി ജില്ലയിൽ പരക്കെ മഴ; കാർഷിക മേഖലയിൽ ഉണർവ്

തൊ​ടു​പു​ഴ: ര​ണ്ടു ദി​വ​സ​മാ​യി ജി​ല്ല​യി​ൽ പ​ര​ക്കെ മ​ഴ പെ​യ്യു​ന്ന​ത്​ കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വാ​യി. പ​ല​യി​ട​ത്തും ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ​യാ​ണ്​ ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​ണ്, 14.6 മി.​മീ​റ്റ​ര്‍. ഇ​ടു​ക്കി -13.6, തൊ​ടു​പു​ഴ -7.8, പീ​രു​മേ​ട് -6 മി.​മീ​റ്റ​റും വീ​തം മ​ഴ ല​ഭി​ച്ചു.

ആ​ഗ​സ്റ്റി​ൽ ജി​ല്ല​യി​ൽ മ​ഴ കു​റ​ഞ്ഞ​ത്​ കാ​ർ​ഷി​ക മേ​ഖ​ല​യെ​യ​ട​ക്കം സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു ഏ​ലം, കു​രു​മു​ള​ക്, കൊ​ക്കോ, ജാ​തി തു​ട​ങ്ങി വി​വി​ധ വി​ള​ക​ളെ​യാ​ണ് മ​ഴ​ക്കു​റ​വ്​ സാ​ര​മാ​യി ബാ​ധി​ച്ച​ത്. ഏ​ലം മേ​ഖ​ല​യി​ലാ​ണ് വേ​ന​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. കൂ​ടു​ത​ൽ ജ​ല​സേ​ച​നം ആ​വ​ശ്യ​മാ​യി വ​രു​ന്ന കാ​ർ​ഷി​ക വി​ള​യാ​ണ് ഏ​ലം. ചൂ​ട് ബാ​ധി​ച്ചാ​ൽ ഏ​ല​ക്ക ഉ​ൽ​പാ​ദ​ന​ത്തെ​യും ബാ​ധി​ക്കും.

അ​തി​നാ​ൽ പ​ല തോ​ട്ട​ങ്ങ​ളി​ലും ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങാ​തി​രി​ക്കാ​ൻ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പു​ചെ​യ്ത് ജ​ല​സേ​ച​നം ന​ട​ത്താ​ൻ തു​ട​ങ്ങി​യി​രു​ന്നു.

ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ, ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നും മ​റ്റും അ​ധി​ക ചെ​ല​വ് വേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലി​രി​ക്കെ മ​ഴ എ​ത്തി​യ​ത്​ മ​ല​യോ​ര​ത്ത്​ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. മ​ര​ച്ചീ​നി, ചേ​ന, വാ​ഴ, ചേ​മ്പ് തു​ട​ങ്ങി ത​ന്നാ​ണ്ട് വി​ള​ക​ൾ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും മ​ഴ സ​ഹാ​യ​മാ​യി.

മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​രാ​ന്‍ തു​ട​ങ്ങി. ഇ​ടു​ക്കി​യി​ലെ ജ​ല​നി​ര​പ്പ് 0.4 അ​ടി ഉ​യ​ര്‍ന്ന് 2329.18 അ​ടി​യാ​യി. മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി​യു​ടെ 30 ശ​ത​മാ​ന​മാ​ണ് ജ​ല​ശേ​ഖ​രം.

കു​ണ്ട​ള -84, മാ​ട്ടു​പ്പെ​ട്ടി -56, ആ​ന​യി​റ​ങ്ക​ല്‍ -29, പൊ​ന്മു​ടി -28, നേ​ര്യ​മം​ഗ​ലം -52, ലോ​വ​ര്‍ പെ​രി​യാ​ര്‍ 62 ശ​ത​മാ​നം വീ​ത​മാ​ണ് ജ​ല​നി​ര​പ്പ്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ​ക്കു​റ​വു​ള്ള ജി​ല്ല​യാ​ണ് ഇ​ടു​ക്കി. ഇ​തു​വ​രെ 60 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 2294.5 മി.​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് 919.5 മി.​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്.

Tags:    
News Summary - Widespread rain in Idukki district; Awakening in the agricultural sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.