മരുഭൂമിയെ ഹരിതാഭമാക്കിയ ജൈവ ഭൂമി കണ്ട് ജൈവകര്‍ഷകന്‍ കൂടിയായ നടന്‍ ശ്രീനിവാസന് വിസ്മയം. ഉംസലാലിലെ ജൈവകൃഷിത്തോട്ടമായിരുന്നു അദ്ദേഹത്തിന് അമ്പരപ്പ് സമ്മാനിച്ചത്. പ്രതികൂല സാഹചര്യങ്ങളിലും ജൈവകൃഷിയെ മുറുകെ പിടിച്ചുള്ള കൃഷി രീതിയെക്കുറിച്ച് അദ്ദേഹം കൃഷിയുടമ ഖത്തറിലെ ജൈവകൃഷി സംരംഭകനായ നാസര്‍ അലി ബിന്‍ ഖമീസ് അല്‍ കുവാരിയുമായി നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. തികച്ചും ജൈവ രീതിയില്‍ പരിപാലിക്കപ്പെടുന്ന വിവിധയിനം പച്ചക്കറികളും ജന്തുജാലങ്ങളുമാണ് ഉംസലാലിലെ അല്‍സഫ ഫാമിലുള്ളത്. 100 ശതമാനം ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് ലഭിച്ച തോട്ടത്തില്‍ ഇപ്പോള്‍ ശീതകാല പച്ചക്കറികളാണ് വിളചെയ്യുന്നത്. 1965ല്‍ തുങ്ങിയതാണ് ഉംസലാല്‍ ഫാം. 59 ഏക്കറില്‍ പൂര്‍ണമായും പച്ചക്കറികളാണ് കൃഷി ചെയ്യുന്നതെന്ന് നാസര്‍ അലി ബിന്‍ ഖമീസ് അല്‍കുവാരി പറഞ്ഞു. കക്കിരി, തണ്ണിമത്തന്‍, തക്കാളി, കാപ്സിക്കോ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ജൈവ രീതിയല്ലാതെ മറ്റൊന്നും ഇവിടെ അവലംബിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം ആരംഭിച്ച ശൈത്യകാല പച്ചക്കറി ചന്തകളിലൂടെയാണ് ഇവ വിറ്റഴിക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളിലും മരുഭൂമിയെ പച്ചപിടിപ്പിച്ച് ജൈവകൃഷി നടത്തുന്ന ഈ കാര്‍ഷിക സംരംഭങ്ങള്‍ കേരളത്തിലെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ പ്രചോദനമാവേണ്ടതുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
ഗള്‍ഫ് നാടുകളില്‍ നിലവിലുള്ള ശാസ്ത്രീയ കൃഷി രീതികളെ നാട്ടില്‍ പ്രയോജനപ്പെടുത്തുന്നതിലെ സാധ്യതകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.സി ഖത്തര്‍ കേരളീയം സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാനത്തെിയ ശ്രീനിവാസന്‍ സുഹൃത്തുക്കളോടൊപ്പമാണ് ശനിയാഴ്ച തോട്ടം സന്ദര്‍ശിച്ചത്.
നാട്ടില്‍ അദ്ദേഹം 16 ഏക്കറില്‍ നെല്ലും 15 ഏക്കറില്‍ വാഴയും ജൈവ പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. ഉദയംപേരൂരിനടുത്തുള്ള കണ്ടനാട് കൃഷിഭവന്‍െറ സഹകരണത്തോടെ കര്‍ഷക കൂട്ടായ്മ നടത്തുന്ന കടയിലൂടെയാണ് ജൈവപച്ചക്കറികള്‍ വില്‍പന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.