വയനാട് അതിർത്തിയിൽ കർണാടക ഭാഗങ്ങളിൽ പൂപ്പാടങ്ങൾ ഒരുങ്ങി. പൂക് കൾ ധാരാളമായി കയറ്റിപ്പോകുന്ന ഗുണ്ടൽപേട്ടയിൽ ഇത്തവണ കൃഷി കുറവാണ്. മഴക്കുറവുമൂ ലം കർഷകർ പൊതുവെ പുഷ്പകൃഷിയിൽനിന്ന് അകലുകയാണ്.
കൃഷിയിടങ്ങൾ നനക്കാൻ സൗകര്യ മുള്ളവർ മാത്രമാണ് കൃഷിെചയ്യുന്നത്. ചെണ്ടു മല്ലി ഇപ്പോൾ വിൽപനക്ക് എത്തിത്തുടങ്ങി. കർഷകർക്ക് കിലോക്ക് ആറ്-ഏഴ് രൂപയാണ് ലഭിക്കുന്നത്. കേരളത്തിലടക്കം വിപണിയിൽ എത്തുന്ന പൂക്കളേക്കാൾ എത്രയോ ഇരട്ടി പെയിൻറ് കമ്പനികൾ വാങ്ങുന്നുണ്ട്.
ഓണക്കാലം കേരളത്തിലേക്ക് പൂക്കൾ എത്തുന്നതിൽ വലിയ ഭാഗം കർണാടകയിലെ ഗുണ്ടൽപേട്ട ഭാഗത്തു നിന്നാണ്. അപ്പോൾ വില കുത്തനെ ഉയരും. പ്രദേശത്ത് സൂര്യകാന്തി കൃഷിയും സജീവമാണ്. പൂപ്പാടങ്ങൾ കാണാൻ ആളുകൾ ധാരാളമായി ഈ റൂട്ടിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.