??????????? ????????????? ?????????????????????????????????

മു​ന്തി​രി​വ​ള്ളി ത​ളി​രി​ടും, തീ​ര​മ​ണ്ണി​ലും

കൊ​ടു​ങ്ങ​ല്ലൂ​ർ: തീ​ര​മ​ണ്ണി​ൽ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​രി​ടു​മോ​​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രു​ണ്ടാ​കാം. എ​ന്നാ​ൽ, ത​ളി​രി​ടു​ക മാ​ത്ര​മ​ല്ല ന​ല്ല മാ​ധു​ര്യ​മൂ​റു​ന്ന മു​ന്തി​രി​ക്കു​ല​ക​ൾ വി​ള​യി​ക്കാ​നാ​കു​മെ​ന്നും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് പി. ​വെ​മ്പ​ല്ലൂ​രി​ലെ സ​പ​ർ​ണ എ​ന്ന യു​വ വീ​ട്ട​മ്മ. അ​ൽ​പം താ​ൽ​പ​ര്യ​വും കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ഉ​​ണ്ടെ​ങ്കി​ൽ ല​വ​ണാം​ശ​ത്തി​​െൻറ ലാ​ഞ്ച​ന​യു​ള്ള മ​ണ്ണും മു​ന്തി​രി​ക്ക്​ പാ​ക​മെ​ന്നാ​ണ്​ ഈ ​യു​വ​തി​യു​ടെ പ​ക്ഷം. പി. ​വെ​മ്പ​ല്ലൂ​ർ കു​ഞ്ഞി​മാ​ക്ക​ൻ പു​ര​ക്ക​ൽ രാ​ജേ​ഷി​​െൻറ ഭാ​ര്യ​യാ​യ സ​പ​ർ​ണ കൃ​ഷി​കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​രു​ചി​യു​ള്ള വീ​ട്ട​മ്മ​യൊ​ന്നു​മ്മ​ല്ല. 

മു​ന്തി​രി വ​ള​രെ ഇ​ഷ്​​ട​പ്പെ​ടു​ന്ന കു​ഞ്ഞു​മ​ക​ളാ​ണ്​​ ഇ​വ​ർ​ക്ക്​ ഒ​രു​കൈ നോ​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്. മ​ണ്ണു​ത്തി കാ​ർ​ഷി​ക കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വാ​ങ്ങി​യ വ​ള്ളി​യി​ൽ​നി​ന്നാ​ണ്​ വീ​ട്ടു​വ​ള​പ്പി​ലെ മു​ന്തി​രി​പ്പ​ട​ർ​പ്പു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത​ത്. ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്കും ചാ​ണ​ക​വു​മാ​ണ്​ വ​ളം. കീ​ട​ങ്ങ​ളെ അ​ക​റ്റാ​ൻ തൈ​രി​ൽ സോ​പ്പ്​ ക​ല​ർ​ത്തി​യും വേ​പ്പെ​ണ്ണ​യും ത​ളി​ക്കും. ഇ​ട​ക്ക്​ ക​ട​ഭാ​ഗ​ത്ത്​ ഐ​സ്​ ക്യൂ​ബും ത​ണു​ത്ത വെ​ള്ള​വും പ​ക​രും.

ഒ​രു​വ​ർ​ഷം മു​മ്പ്​ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ മു​ന്തി​രി​വ​ള്ളി​യി​ൽ പാ​ക​മാ​യ​തും പ​ച്ച​യു​മാ​യ മു​ന്തി​രി​ക്കു​ല​ക​ൾ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൗ​തു​ക​ക്കാ​ഴ്​​ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പി. ​വെ​മ്പ​ല്ലൂ​ർ സാ​യ്​ വി​ദ്യാ​ഭ​വ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ ആ​ത്​​മ​ജ്​ രാ​ജും ആ​രാ​ധ്യ​യും മു​ന്തി​രി​യു​ടെ പ​രി​ചാ​ര​ക​രാ​ണ്. ക​ട​ലി​ൽ​നി​ന്ന്​ അ​ധി​കം അ​ക​ല​യ​ല്ലാ​ത്ത മ​ണി​ലാ​ണ്​ ഈ ​മു​ന്തി​രി​വ​ള്ളി​ക​ൾ വ​ള​രു​ന്ന​​ത്. 

Tags:    
News Summary - grape cultivation in coastel area- agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.