മൂന്നുമാസം കൊണ്ട് വിളവെടുക്കാവുന്ന ബംഗാള്‍ വിത്തിനെപ്പറ്റി ബംഗാളികള്‍ തന്നെയാണ് കര്‍ഷകനും മുസ്ലിം ലീഗ് കോട്ടക്കല്‍ മണ്ഡലം പ്രസിഡന്‍റുമായ വളാഞ്ചേരി കാട്ടിപ്പരുത്തി സി.എച്ച്. അബൂയൂസഫ് ഗുരുക്കളോട് പറഞ്ഞത്. കൊള്ളാമല്ളോ എന്ന് കരുതി കൊണ്ടുവരാനാവശ്യപ്പെട്ടപ്പോള്‍ 2014 ലാണ് മുജീബ് റഹ്മാനെന്ന ബംഗാളി ഒരു കിലോഗ്രാം ‘ലോലാക്ക് ’നെല്‍വിത്ത് കാട്ടിപ്പരുത്തിയില്‍ എത്തിച്ചത്.ഒരു കിലോഗ്രാം നെല്‍വിത്ത് കൃഷി ചെയ്തതിലൂടെ വിളവെടുപ്പില്‍ അന്ന് 62 കിലോ നെല്ല് ലഭിക്കുകയും ചെയ്തു. മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റു കൂടിയാണ് അബുയൂസഫ് .
തുടര്‍ന്ന് 30 കി.ഗ്രാം നെല്‍വിത്തിറക്കി കൃഷി ചെയ്തപ്പോള്‍ 1100 കിലോ നെല്ല് ലഭിച്ചതായി അബൂയൂസഫ് ഗുരുക്കള്‍ പറഞ്ഞു. കാട്ടിപ്പരുത്തി പാടശേഖരത്തില്‍ ഇദ്ദേഹം സ്വന്തമായും പാട്ടത്തിനെടുത്തും മറ്റുമായി 14 ഏക്കറില്‍ നെല്‍കൃഷിയുണ്ട്. ഇതില്‍ രണ്ട് ഏക്കറിലാണ് വീട്ടാവശ്യത്തിനായി ലോലാക്ക് നെല്‍വിത്ത് ഉപയോഗിച്ച് കൃഷി ചെയ്തത്.
12 ഏക്കറില്‍ പൊന്നി, ഉമ എന്നീ നെല്‍വിത്തുകളാണ് ഉപയോഗിച്ചത്. ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച നെല്ല് സപൈ്ളകോ വഴി വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. മുജീബ് റഹ്മാന്‍െറ നേതൃത്വത്തിലുള്ള ബംഗാളി യുവാക്കളാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. തീര്‍ത്തും ജൈവകൃഷി രീതിയാണ് ഉപയോഗിക്കുന്നത്. കൃഷിയെ ജീവിതത്തോട് അടുപ്പിക്കുമ്പോള്‍ ഏത് കൃഷിയും ലാഭകരമാക്കാമെന്ന് അബൂയൂസഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.