CMS ???????? ???????????? ???????

പച്ചക്കറിയുടെ വിലാസം നിങ്ങള്‍ക്കറിയാമോ?


 

വാങ്ങുന്ന പച്ചക്കറിയുടെ വിലാസം നിങ്ങള്‍ക്കറിയാമോ?. ഫോണ്‍ നമ്പറോ?. പച്ചക്കറിക്ക് വിലാസവും ഫോണ്‍ നമ്പറുമുണ്ടോ എന്നാകും ചോദ്യം. ശനിയാഴ്ച തൃശൂര്‍ നടുവിലാലിലത്തെി സി.എം.എസ് സ്കൂളിലൊന്ന് കയറിയാല്‍ നിങ്ങള്‍ക്ക് ഇതിന്‍െറയൊക്കെ വിലാസവും ഫോണ്‍ നമ്പറുമായി പച്ചക്കറിയും വാങ്ങി പോകാം. അഞ്ച് മാസമായി ഇവിടെ ശനിയാഴ്ചകളില്‍ നടക്കുന്ന ജൈവ പച്ചക്കറി ചന്തയുടെ വേറിട്ട വിശേഷമായി സംഘാടകര്‍ പറയുന്നതും ഇതുതന്നെ.
ഗുണമേന്മയെക്കുറിച്ച് തങ്ങള്‍ക്ക് വിശ്വാസമുള്ള 20 ജൈവ കര്‍ഷകരാണ് ഉല്‍പന്നങ്ങളുമായി ഇവിടെ എത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു. ആര് ഉല്‍പാദിപ്പിച്ചെന്ന് അറിയാന്‍ അവരുടെ വിലാസവും ഫോണ്‍ നമ്പറും കൂട്ടത്തിലുണ്ടാവും. ഓരോ ആഴ്ച കഴിയുന്തോറും വാങ്ങാനത്തെുന്നവരുടെ എണ്ണം കൂടുകയാണെന്നും സംഘാടകന്‍ വിജയന്‍ കാണാത്ത് പറഞ്ഞു. പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കിയ അച്ചാര്‍, തേന്‍ എന്നിവയും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. ജൈവ കീടനാശിനികളും ചന്തയില്‍ ലഭ്യമാണ്. കര്‍ഷകര്‍ക്ക് വില നേരിട്ട് നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ‘ഓണ്‍ലൈന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്’ എന്ന ഫേസ്ബുക് പേജിലായിരുന്നു ജൈവ വിപണിയുടെ ഉദയം. അതിന്‍െറ വിശാലരൂപം എന്ന നിലയാലാണ് ജൈവ കാര്‍ഷികച്ചന്ത സംഘടിപ്പിച്ചത്. 2014 മുതല്‍ ഫേസ്ബുക് കൂട്ടായ്മ സജീവമാണെന്നും ജൈവകൃഷിയുടെ പരിശീലന ക്ളാസുകളില്‍ പങ്കെടുത്തതോടെയാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്നും സംഘാടകര്‍ പറയുന്നു. വിജയന്‍ കാണാത്തിന് പുറമെ ഡോ. രാജഗോപാല്‍, സന്ധ്യ, വി.കെ. രാജു എന്നിവരും നേതൃത്വം നല്‍കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.