??? ??????????????????????

സി.കെ. മണി അഥവ ജൈവകൃഷിയാശാൻ

മട്ടുപ്പാവിലും വീടി​​​െൻറ പരിസരത്ത് സ്ഥലമുള്ളിടങ്ങളിലെല്ലാം പച്ചക്കറി കൃഷി നടത്തുന്ന മണി ആറ് വര്‍ഷമായി ജൈവ പച്ചക്കറി കൃഷിയുടെ പ്രചാരകന്‍ കൂടിയാണ്. ജൈവ കൃഷിയിലൂടെ മട്ടുപ്പാവിലും വീടി​​​െൻറ പരിസരമാകെ പച്ചക്കറി വിപ്ലവം തീര്‍ക്കുകയാണ് കടമ്പനാട് ശാന്‍ ആഡ്‌സ് ഉടമയും ഫോട്ടോഗ്രാഫറുമായ ശാന്‍ നിവാസില്‍ സി.കെ. മണി. എം.ജി യൂനിവേഴ്‌സിറ്റിയില്‍ പ്രാഥമിക ഓര്‍ഗാനിക് കോഴ്‌സ് പാസായ ഇദ്ദേഹം ജൈവ കര്‍ഷകന്‍ കെ.വി. ദയാലി​​​െൻറ ശിഷ്യനാണ്.  പണം കൊടുത്ത് വാങ്ങാതെ വീട്ടില്‍ തന്നെ ജൈവവളം ഉണ്ടാക്കിയാണ് മണി കൃഷിക്ക് ഉപയോഗിക്കുന്നത്. രാസവളം ഉപയോഗിച്ചാല്‍ അത് മുഴുവനും ചെടികള്‍ക്ക് ലഭിക്കില്ലെന്നും മണ്ണിലെ സൂക്ഷ്​മജീവികള്‍ നശിക്കുകയും വെള്ളത്തിലൂടെയും അരിയിലൂടെയും വരുന്ന രാസവളത്തി​​​െൻറ അംശം ശരീരത്തിന് ദോഷകരമാണെന്നും മണി പറയുന്നു.
ജൈവ പച്ചക്കറി കൃഷിയില്‍ മണി പരീക്ഷിക്കാത്ത വിളകള്‍ അപൂര്‍വമാണ്. ഉരുളക്കിഴങ്ങും മട്ടുപ്പാവില്‍ പരീക്ഷണാര്‍ഥം കൃഷി ചെയ്തു. പച്ചക്കറി കടയില്‍ നിന്നു വാങ്ങിയ ഉരുളക്കിഴങ്ങ് മുള പൊട്ടിയതോടെ കിഴങ്ങ് പലതായി മുറിച്ചാണ് ഇവ ഗ്രോബാഗുകളില്‍ നട്ട് പിടിപ്പിച്ചത്. മൂന്ന് മാസമായപ്പോഴേക്കും ഇത് പാകമായി. ഗ്രോബാഗില്‍ നാനൂറ് മൂട് സവാള കൃഷി ചെയ്യുന്നു. സവാള പാകി 45 ദിവസം കഴിയുമ്പോള്‍ പറിച്ച് നടും. ഒരു ഗ്രോ ബാഗില്‍ നാല് മൂട് സവാളയാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. വെളുത്തുള്ളി കൃഷിയും ഉണ്ട്. വെളുത്തുള്ളിയുടെ അല്ലിയാണ് നടുന്നത്. ചീര, ശീമപുളി, നാലിനം തക്കാളി, 12 ഇനം പച്ചമുളക്, കാന്താരി, വഴുതന, ചോളം, കോളി ഫ്ലവര്‍, ചെറിയ ഉള്ളി, പാഷന്‍ ഫ്രൂട്ട്, കുക്കുമ്പര്‍, ആകാശ വെള്ളരി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കറിവേപ്പില, മുന്തിരി, ഏലം, കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വീട്ടുമുറ്റത്ത് മത്സ്യകൃഷിയും ഉണ്ട്. ജൈവകൃഷിയിലെ മികവ് പരിഗണിച്ച് ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അക്ഷയശ്രീ അവാര്‍ഡ് മണിക്കു ലഭിച്ചു. 

വൃക്ഷ ആയുര്‍വേദം
    കാനില്‍ വൃക്ഷത്തി​​​െൻറ ഇലകള്‍ ഇട്ട ശേഷം ഗോമൂത്രവും ചാണകവും അലിയിച്ചെടുത്ത് പത്തിര ട്ടി വെള്ളം ചേര്‍ത്ത് വെക്കും. ഒരു മാസമാകുമ്പോള്‍ ഇവ അഴുകി വളമാകും. ഇത് ഒരു കപ്പിന് പത്ത് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളുടെയും പച്ചക്കറികളുടെയും ചുവട്ടില്‍ നിശ്ചിത അകലം പാലിച്ച് ഒഴിക്കും. ജീവാമൃതം എന്ന ജൈവ പോഷകവും മണി പ്രയോഗിച്ചു വിജയം കണ്ടതാണ്. ഇൗ ജൈവ വള നിർമാണത്തിന്​  വൃക്ഷ ആയുര്‍വേദമെന്നാണ് മണി പറയുന്നത്​.

ജീവാമൃതം
    മൂന്ന് മുതല്‍ അഞ്ച് കിലോ ചാണകവും പത്ത് ലിറ്റര്‍ ഗോമൂത്രവും ഇരട്ട പരിപ്പുള്ള പയര്‍പൊടി രണ്ട് കിലോ, രണ്ട് കിലോ കറുത്ത ശര്‍ക്കര, ഒരു പിടി രാസവളം കലരാത്ത മണ്ണ് എന്നിവ കാനില്‍ ഇട്ട് ഘടികാരദിശയില്‍ ദിവസം മൂന്ന് പ്രാവശ്യം ഇളക്കണം. തുടര്‍ന്ന് 48 മണിക്കൂര്‍ കഴിഞ്ഞാല്‍ ജീവാമൃതം തയ്യാറാകും. രാസവളം ഇടുന്നത് മൂലം കൃഷിക്കാവശ്യമായ മണ്ണിലെ സൂക്ഷ്മജീവികള്‍ നശിക്കുന്നത് ജീവാമൃതം ഉപയോഗിക്കുന്നതിലൂടെ തടയാന്‍ കഴിയുമെന്ന്​ മണി പറയുന്നു.
 നാം അധിക വിളവ് കിട്ടാന്‍ ഹൈബ്രിഡ് വിത്തിനെ ആശ്രയിക്കുമ്പോള്‍ മണ്ണാണ് ഹൈബ്രിഡാക്കേണ്ടത് എന്ന് നാം മനസ്സിലാക്കണം. മണ്ണ് നല്‍കുന്നത് മണ്ണിലേക്ക് നല്‍കിയാല്‍ മതി. സസ്യജാലങ്ങളുടെ നിരന്തര പ്രവര്‍ത്തന ഫലമായാണ് ഭൂമി

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.