ഷജിലയിൽ നിന്ന്​ പഠിക്കാം; തീൻമേശ വിഷരഹിതമാക്കാം

ൈജവ കാർഷികമേഖലയിൽ സ്വപ്രയത്​നത്താൽ മുന്നേറ്റമുണ്ടാക്കിയ കഥയാണ് ഷജില റഹീമിേൻറത്. പുളിക്കൽ വലിയപറമ്പ്​ സ്വദേശിയായ ഷജില 17 വർഷമായി ജൈവകൃഷി രംഗത്ത്​ സജീവമാണ്​. നേരം​േപാക്ക്​ എന്ന നിലക്കായിരുന്നു തുടക്കം​. പിന്നീടാണ്​ വാണിജ്യസാധ്യതയെക്കുറിച്ചുള്ള തിരിച്ചറിവുണ്ടായത്​. ഭർത്താവ്​ റഹീമി​െൻറ​ പൂർണ പിന്തുണ ലഭിച്ചതോടെ ജൈവകൃഷിയിലേക്ക്​ പൂർണമായും തിരിഞ്ഞു. തുടക്കത്തിൽ രാമനാട്ടുകരക്ക്​ സമീപം വൈദ്യരങ്ങാടിയിൽ ദേശീയപാതയോട്​ ചേർന്ന്​ തുടങ്ങിയ അലങ്കാരച്ചെടി നഴ്​സറിയും നടീൽ വസ്​തുക്കളുടെ വിപണനവും വിജയം കണ്ടുതുടങ്ങിയ​േതാടെയാണ്​ ജൈവകൃഷിയിലേക്ക് ഇറങ്ങാനുളള ആത്​മവിശ്വാസം കൈവന്നതെന്ന്​ ഷജി​ല പറയുന്നു​.

ഇവിടെ മൂന്ന്​ വർഷത്തോളം ​ൈജവ പച്ചക്കറിയും അലങ്കാരച്ചെടികളും വിപണനം നടത്തി ചെറുതല്ലാത്ത വരുമാനമുണ്ടാക്കി. തുടർന്ന്​ ഒരു വർഷം മുമ്പാണ്​ എടവണ്ണപ്പാറ പള്ളിപ്പടിയി​ൽ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ വാണിജ്യാടിസ്ഥാനത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്​ത്​തുടങ്ങിയത്​. അലങ്കാര ചെടികളുടെ വിൽപനയും ഉൾപ്പെ​െട വിപുലമായ സംരംഭമായി ഇത്​ വളർന്നു. റഹീമി​​െൻറ കൂടി മേൽ​നേട്ടത്തിലായിരുന്നു ആരംഭം​. അനുയോജ്യമായ സ്ഥലം ലഭിച്ചതും വിജയം കൈവരിക്കാൻ സഹായകമായതായി ഷജില പറയുന്നു. ഇൗ മേഖലയിലേക്ക്​ കൂടുതൽ കർഷകർ കടന്നുവരുന്നതും അവരിലൂടെ ലഭിക്കുന്ന പ്രായോഗിക അറിവുകളും ജൈവ കൃഷി വ്യാപിപ്പിക്കാൻ പ്രചോദനമായതായി അവർ പറയുന്നു. ഷജിലയുടെ തോട്ടത്തിൽ ​വെണ്ട, പയർ, കൈപ്പ, മത്തൻ, ചിരങ്ങൻ, പടവലം, ചീര തുടങ്ങിയവയാണ്​ പ്രധാനമായും കൃഷി ചെയ്യുന്നത്​. ജൈവ വളവും ജൈവ കീടനാശിനിയും ഉപ​േയാഗിച്ചാണ്​ കൃഷി. ശീതകാല വിളകളായ കാ​േബജ്​, കോളിഫ്ലവർ, ക്യാരറ്റ്​, ബീറ്റ്​റൂട്ട്​ എന്നിവയും കമ്പവും കൃഷിയിടത്തിലുണ്ട്​​. ഇവ ഒക്​ടോബറിൽ തുടങ്ങി ജനുവരി വരെയുളള മാസങ്ങളിലാണ്​ ​െചയ്യുന്നത്. ​പ്രധാനമായും ഗ്രോബാഗുകൾ ഉപയോഗിച്ചാണ്​ ഇവ നടത്താറുള്ളതെന്ന്​ ഷജില പറയുന്നു. ജൈവ കൃഷിയുടെ പ്രചാരകരായ ഷജിലയും റഹീമും ഇൗ രീതിയിൽ കൃഷി ചെയ്യാൻ താൽപര്യമുള്ള ചെറുകിട കർഷകരുമായി ചേർന്നും വിപുലീകരിക്കാൻ ശ്രമം നടത്തുന്നുണ്ട്​. ഇവർ കർഷകർക്ക്​ കുറഞ്ഞ നിരക്കിൽ വിത്തും ജൈവ വളവും കീടനാശിനിയും നൽകിയും ജൈവ കൃഷി നടത്തുന്നു. വാഴക്കാട്​, ചീക്കോട്​, മാങ്കടവ്​, വെട്ടത്തൂർ, കീഴുപറമ്പ്​ ഭാഗങ്ങളിൽ ഷജിലയുടെ സംരംഭവുമായി സഹകരിച്ച്​ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട്​.

വിളവെടുപ്പിന്​ ശേഷം ഉൽപന്നങ്ങൾ തിരിച്ചു നൽകണ​െമന്ന നിബന്ധനയിലാണ്​ കർഷകർക്ക്​ ആവശ്യമായ സഹായം നൽകുന്നത്​. ഇങ്ങനെ ലഭിക്കുന്ന ജൈവ പച്ചക്കറി വിൽപന നടത്താൻ ഷജിലയും റഹീമും ചേർന്ന്​ ദേശീയപാതയിൽ സ്​റ്റാളുകളും തുറന്നിട്ടുണ്ട്​. കർഷകർക്ക്​ നൽകാൻ ജൈവവളം നിർമിക്കുന്നതിന്​ അരൂ​ർ മായക്കരയിൽ ഇവർ ചെറിയ പ്ലാൻറ്​ തന്നെ തുറന്നിട്ടുണ്ട്​. വളം മിക്​സ്​ ചെയ്യുന്നത്​ ഇവിടെയാണ്​. അലങ്കാരച്ചെടികൾ, ഫലവൃക്ഷ, ഒൗഷധ സസ്യ​ത്തൈകൾ എന്നിവയുടെ വിൽപനയും ഷജില വിജയകരമായി നടത്തിവരുന്നു. ഷജിലക്കും റഹീമിനും രണ്ടു മക്കളുണ്ട്​. വിദ്യാർഥികളായ സെയ്ദ്​ ഹിഷാമും ആദിലയും. ജൈവ കൃഷിയിൽനിന്നുള്ള വരുമാനമാണ്​ ഇവരുടെ ജീവിതമാർഗം. സി.പി.​െഎയുടെ കഴിഞ്ഞ രണ്ട്​ ജില്ല സമ്മേളനത്തിൽ ഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറിയും ഇവർ നൽകിയിരുന്നു. രണ്ട്​ തവണയും കൃഷി മന്ത്രി ​വി.എസ്​. സുനിൽ കുമാർ ചടങ്ങിൽ ഇവരെ ആദരിക്കുകയും ആവശ്യമായ സഹായവാഗ്​ദാനങ്ങൾ നൽകുകയും​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.