നൂറുമേനി നല്‍കി സന്തോഷിന്‍െറ ‘കതിര്’

 മട്ടുപ്പാവില്‍ പച്ചക്കറിയും പഴങ്ങളും കൃഷി ചെയ്ത് സമ്യദ്ധിയുടെ നൂറുമേനി വിളയിക്കുകയാണ് അടൂര്‍ തുവയൂര്‍ തെക്ക് മാഞ്ഞാലില്‍ വിളയില്‍ പുത്തന്‍വീട്ടില്‍ (ശില) സന്തോഷ് എന്ന മുപ്പതുകാരന്‍. മട്ടുപ്പാവില്‍ വെറുതെ ഗ്രോബാഗ് അടുക്കിയുള്ള കൃഷിരീതിയല്ല ശില്പി കൂടിയായ അവലംബിക്കുന്നത്. പ്ളാസ്റ്റിക ഷീറ്റ് ഒട്ടിച്ച് കോണ്‍ക്രീറ്റിന് നനവുണ്ടാകാത്ത തരത്തില്‍ ഇരുമ്പ് സ്റ്റാന്‍കളില്‍ മൂന്നു തട്ടുകളായാണ് ഗ്രോബാഗ് അടുക്കുന്നത്. മുകളില്‍ യു.വി ഷീറ്റ് ഉപയോഗിച്ച് മഴമറയും ഉണ്ടാക്കുന്നു.  അഞ്ഞൂറ് ചതുരശ്രയടി സ്ഥലത്ത് 200 ഗ്രോബാഗിലാണ് ക്യഷി.  
വീട്ടുമുറ്റത്തോ പറമ്പിലോ ക്യഷിചെയ്യാനിടമില്ലാതെ വന്നതോടെയാണ് മട്ടുപ്പാവില്‍ വിളവിറക്കി പരീക്ഷണത്തിന് മുതിര്‍ന്നത്. വെണ്ട, വിവിധ രീതിയിലുള്ള വഴുതന, പാവല്‍, പയര്‍, വെള്ളരി, പച്ചമുളക്, ബജി മുളക്, കാപ്സിക്കം, കാബേജ്, തക്കാളി, ചീര, നെല്ല്, ചോളം, മുരിങ്ങ, മാവ്, നെല്ലി, കായം, കുടംപുളി എന്നിവയും ഒരു വര്‍ഷം കൊണ്ട്് കായ്ക്കുന്ന ഓറഞ്ച്, മുന്തിരി, ആപ്പിള്‍, പേര, അമ്പഴം, സപ്പോട്ട, റെഡ്ലേഡി പപ്പായ, സുന്ദരി പൂവന്‍ വാഴ എന്നിവയും മട്ടുപ്പാവിലുണ്ട്. കീടനാശിനിയും രാസവളവും പൂര്‍ണമായി ഒഴിവാക്കി തികച്ചും പ്രക്യതിക്ക് ഇണങ്ങിയക്യഷി രീതിയാണ്  സന്തോഷിന്‍െറത്. ഈ ജൈവ പച്ചക്കറിതോട്ടത്തിന് സന്തോഷ് പേരമിട്ടു-കതിര്.  വീട്ടിലേക്കാവശ്യമായ പച്ചക്കറി പുറത്തുനിന്നും വാങ്ങാതെ വീട്ടില്‍ തന്നെ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സന്തോഷ് പറയുന്നു. പരീക്ഷണം വിജയമായതോടെ ആവശ്യക്കാര്‍ക്ക് മട്ടുപ്പാവിലും വീട്ടുമുറ്റത്തും പച്ചക്കറി കൃഷി ഇറക്കി വിളവെടുക്കുന്ന പദ്ധതി സന്തോഷ് ആവിഷ്കരിച്ചിട്ടുണ്ട്. 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.