ജോലി ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങിയ കോന്നി ഐരവണ്‍ കാര്‍മല എസ്റ്റേറ്റില്‍ വിവേക് തോമസ് മാത്യുവിന് ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ല. അച്ചന്‍കോവിലാറിന്‍െറ തീരത്ത് 50 സെന്‍റ് സ്ഥലത്ത് പോളി ഹൗസ് നിര്‍മിച്ച് പൊന്നുവിളയിക്കുകയാണ് ഈ 34 കാരന്‍. ഇവിടെ പയര്‍, പാവല്‍, ചീര, വെണ്ട, പാവല്‍ എന്നിവ തോമസിന്‍െറ മനസ്സറിഞ്ഞ് നല്ലപോലെ വിളവ് നല്‍കുന്നു.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ കൊമേഴ്സ് വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിവേക് കണക്കിന്‍െറ കളികളേക്കാള്‍ പ്രാധാന്യം നല്‍കിയത് കാര്‍ഷിക മേഖലയോടായിരുന്നു. ഡിഗ്രി കഴിഞ്ഞശേഷം എറണാകുളത്ത് പ്രമുഖ റബര്‍ ട്രേഡിങ് കമ്പനിയില്‍ 30,000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യുമ്പോള്‍ കൃഷിയെ കുറിച്ചായിരുന്നു ചിന്ത. 2004 മുതല്‍ തന്‍െറ മനസില്‍ ഉദിച്ച കൃഷിയെ സംബന്ധിച്ച ആശയങ്ങള്‍ 2014 ഓടെ പ്രവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. തീരുമാനം ഉറപ്പിച്ചതോടെ ജോലി ഉപേക്ഷിച്ച് വിവേക് പൂര്‍ണസമയ കര്‍ഷകനായി .
മാതാപിതാക്കളുടെയും ഭാര്യയുടെയും പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെ ഐരവണ്ണില്‍ അച്ചന്‍കോവിലാറിന്‍െറ തീരത്ത് 50 സെന്‍റ് സ്ഥലത്ത് പോളി ഹൗസ് നിര്‍മിച്ച് അവിടെ കൃഷി തുടങ്ങി. പയര്‍, പാവല്‍, ചീര, വെണ്ട, പാവല്‍ എന്നിവയാണ് പ്രധാനമായും യുവകര്‍ഷകന്‍ കൃഷി ചെയ്തത്. പൂര്‍ണമായും വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നതും വിവേകിന്‍െറ പ്രാധാന്യലക്ഷ്യമാണ്. അതിനായി പോളി ഹൗസിനോട് ചേര്‍ന്ന് ഫാം ഹൗസില്‍ പത്തിലധികം നാടന്‍ പശുക്കളെ വളര്‍ത്തി ഇവിടെ നിന്നും ചാണകവും ഗോമൂത്രവും കൃഷിക്ക് വളമായി ഉപയോഗിച്ചുവരുന്നത്.ഫാം തുടങ്ങുംമുമ്പ് ഓരോ വര്‍ഷവും 50,000 രൂപയിലധികം രൂപയുടെ ചാണകം കൃഷിക്കായി വില കൊടുത്തു വാങ്ങുകയായിരുന്നു. ഫാം തുടങ്ങിയതോടെ ആ പണവും ലാഭിക്കാനായി.
പോളി ഹൗസില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ഉല്‍പന്നങ്ങള്‍ പൂര്‍ണമായും കോന്നിയുടെ വിവിധ പ്രാദേശിക തലത്തില്‍ തന്നെയാണ് വിറ്റഴിക്കുന്നത്. അതിലുപരി ഐരവണ്‍ നിവാസികള്‍ വിഷരഹിത പച്ചക്കറികള്‍ക്കായി ഇന്ന് ആശ്രയിക്കുന്നത് വിവേകിന്‍െറ പച്ചക്കറിത്തോട്ടത്തെയാണ്. ഇപ്പോള്‍ ഒരു വര്‍ഷം ഏഴ് മുതല്‍ 105 ടണ്‍ പച്ചക്കറി ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നുന്നെന്ന് വിവേക്.
എന്നും രാവിലെ കൃത്യം ഏഴിന് ഈ യുവ കര്‍ഷകന്‍ തന്‍െറ കൃഷിത്തോട്ടത്തില്‍ എത്തി ജോലികള്‍ ആരംഭിക്കും. ഇവിടെ എത്തിയാല്‍ ഓരോ പച്ചക്കറി തൈകളുടെ അടുത്തത്തെി കൃത്യമായി നോക്കി മനസിലാക്കി അതിനുവേണ്ട പരിചരണം നല്‍കും. തുടര്‍ന്ന് വെള്ളമൊഴിച്ച് വളം ഇട്ടശേഷം പാകമായ പച്ചക്കറി ഉല്‍പന്നങ്ങളുടെ വിളവെടുപ്പ് നടത്തിയ ശേഷമാകും വീട്ടിലേക്ക് മടങ്ങുന്നത്.
സര്‍ക്കാര്‍ സബ്സിഡിക്ക് മാത്രമായി കൃഷി ചെയ്താല്‍ അത് ഒരിക്കലും വിജയത്തിലാവുകയില്ളെന്നും യുവകര്‍ഷകനായ വിവേക് ഒരു ഉപദേശവും നല്‍കുന്നുണ്ട്. കൃഷിയെ മനസുകൊണ്ട് പൂര്‍ണമായി സ്നേഹിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാക്കാമെന്നതാണ് പ്രധാന മെച്ചം- വിവേക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.